Image

വിന്‍സി ഫ്രാന്‍സീസ് (76) നിര്യാതയായി

Published on 21 November, 2018
വിന്‍സി ഫ്രാന്‍സീസ് (76) നിര്യാതയായി
ചേര്‍ത്തല: വെട്ടയ്ക്കല്‍ കുന്താണിശേരില്‍ പരേതനായ അഡ്വ. കെ.എസ്. ഫ്രാന്‍സീസിന്‍റെ ഭാര്യ വിന്‍സി ഫ്രാന്‍സീസ് (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് തങ്കി സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത വരാപ്പുഴ വേവുക്കാട്ട് കുടുംബാംഗം.

മക്കള്‍: റോയി (ന്യൂസിലാന്‍ഡ്), രാജു ഫ്രാന്‍സീസ് (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ), റിനി (അമേരിക്ക). മരുമക്കള്‍: ഗ്രേയ്‌സ് (ന്യൂസിലാന്‍ഡ്), സോണിയ (സെന്‍റ് പീറ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുന്പളങ്ങി), മനോജ് (അമേരിക്ക).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക