Image

എം.ഐ. ഷാനാവിസിന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു

വര്‍ഗീസ് പാലമലയില്‍ Published on 21 November, 2018
എം.ഐ. ഷാനാവിസിന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു
ചിക്കാഗോ: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും, വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അനുശോചനം രേഖപ്പെടുത്തി.

കോണ്‍ഗ്രസിന്റെ പോഷക സംഘടനകളായ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കാലിക്കട്ട് സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍, യുത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരു തീരാനഷ്ടമാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുകയും, അ#്‌ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ചെയ്യുന്നു എന്ന് വര്‍ഗീസ് പാലമയില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക