Image

പുറംലോകത്ത്‌ നിന്ന്‌ ഒറ്റപ്പെട്ട്‌ ജീവിക്കുന്ന ആന്‍ഡമാനിലെ സെന്റിനലിസ്‌ ദ്വീപുകാരുടെ അവസാന ഇര അമേരിക്കക്കാരന്‍

Published on 22 November, 2018
പുറംലോകത്ത്‌ നിന്ന്‌ ഒറ്റപ്പെട്ട്‌ ജീവിക്കുന്ന ആന്‍ഡമാനിലെ സെന്റിനലിസ്‌ ദ്വീപുകാരുടെ അവസാന ഇര അമേരിക്കക്കാരന്‍
പുറംലോകത്ത്‌ നിന്ന്‌ അകന്ന്‌ ആരെയും തങ്ങളിലേക്ക്‌ അടുപ്പിക്കാതെ ഒറ്റപ്പെട്ട്‌ ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ വസിക്കുന്ന ദ്വീപാണ്‌ സെന്റിനെലീസ്‌. ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്‌ളെയറില്‍ നിന്ന്‌ അമ്പതോളം മൈല്‍ മാറികിടക്കുന്ന ഈ ദ്വീപ്‌ വീണ്ടും വാര്‍ത്തയാകുന്നത്‌ കഴിഞ്ഞ ആഴ്‌ച അമേരിക്കക്കാരനെ അമ്പെയ്‌തു കൊന്നതോടെയാണ്‌.

കയ്യില്‍ കിട്ടുന്നതെന്തും ആഹാരമാക്കുന്ന, കടുത്ത ആക്രമണകാരികളായ, ക്രൂരതയുടെ പര്യായമായ ജനക്കൂട്ടം എന്നായിരുന്നു ദ്വീപില്‍ കഴിയുന്ന ഈ ഗോത്രവിഭാഗത്തെ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്‌തനായ നാവികന്‍ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത്‌.

ആ വിശേഷണം കാലങ്ങള്‍ എത്ര കഴിഞ്ഞാലും മാറില്ല എന്നത്‌ സത്യമായ കാര്യമാണ്‌. കാരണം ദ്വീപിലേക്ക്‌ എത്തുന്നവരെയെല്ലാം അമ്പും വില്ലും ഉപയോഗിച്ച്‌ ഈ ആദിമ ഗോത്രവര്‍ഗക്കാര്‍ കൊന്നുകളയും.

നൂറ്റാണ്ടുകളായി ഇവിടെയുള്ള ജനതയ്‌ക്കിടയിലേക്ക്‌ എത്താനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ്‌ കൊളോണിയല്‍ കാലം മുതല്‍ പരാജയപ്പെട്ടിരുന്നു. 2006ല്‍ ഈ ദ്വീപിന്റെ തീരത്ത്‌ എത്തപ്പെട്ട്‌ രാത്രിയില്‍ ബോട്ടില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്‌ച വടക്കന്‍ സെന്റിനലില്‍ അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചാ(27)യെയാണു ഗോത്രവര്‍ഗ വിഭാഗക്കാര്‍ കൊലപ്പെടുത്തിയത്‌.

നവംബര്‍ 16നു ദ്വീപിലെത്തിയ ജോണിനെ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലും കൊണ്ട്‌ ആക്രമിക്കുകയായിരുന്നു. ജോണിനെ ദ്വീപിലെത്തിച്ച ഏഴു മത്സ്യബന്ധനത്തൊഴിലാളികളെ പൊലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. 25,000 രൂപ പ്രതിഫലം വാങ്ങിയാണ്‌ ഏഴു മല്‍സ്യത്തൊഴിലാളികള്‍ സുവിശേഷ ജോലികള്‍ക്കായി എത്തിയ ജോണിനെ ദ്വീപില്‍ എത്തിച്ചത്‌.

സെന്റിനലീസ്‌ ഗോത്രക്കാരെ നേരിട്ടുകാണാന്‍ അലന്‍ പലതവണ ശ്രമിച്ചിരുന്നു. ഇതിനായി അഞ്ചു തവണ അദ്ദേഹം ആന്‍ഡമാനിലെത്തിയിട്ടുണ്ട്‌. നവംബര്‍ 14ന്‌ സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെയാണു തീരത്തെത്തിയത്‌.

ഗോത്രവര്‍ഗക്കാര്‍ എയ്‌ത അമ്പുകള്‍ കൊണ്ട ശേഷവും ചെറുവള്ളത്തില്‍ ജോണ്‍ യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഗോത്രവിഭാഗം എയ്‌ത അമ്പുകള്‍ ഏറ്റ്‌ അദ്ദേഹം വീഴുകയായിരുന്നു.

ജോണിനെ കടല്‍ത്തീരത്തേക്കു വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നും പിന്നീടു പകുതി ശരീരം മണലില്‍ പൂഴ്‌ത്തിയ നിലയില്‍ കണ്ടുവെന്നും മത്സ്യത്തൊഴിലാളികള്‍ പൊലീസിന്‌ മൊഴി നല്‍കി.2011 ലെ സെന്‍സസ്‌ അനുസരിച്ച്‌ സെന്റിനലിസ്‌ ദ്വീപില്‍ 40 പേരാണ്‌ ഉണ്ടായിരുന്നതെന്നാണ്‌ കണക്ക്‌. ഇത്‌ കൃത്യമായ കണക്കല്ല. 400 പേര്‍ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. 60 ചതുരശ്ര കിലോമീറ്ററാണ്‌ സെന്റിനലിസ്‌ ദ്വീപിന്റെ വിസ്‌തീര്‍ണ്ണം.

ഇന്ത്യയില്‍ നിന്ന്‌ 1200 കിലോ മീറ്റര്‍ അകലെയാണ്‌ ഈ ദ്വീപ്‌. 60000 വര്‍ഷമായി ഈ ഗോത്രവര്‍ഗം നിലവിലുണ്ടെന്നാണ്‌ അറിയപ്പെടുന്നത്‌. 

ഈയടുത്ത കാലം വരെ വടക്കന്‍ സെന്റിനലിനോടടുക്കാന്‍ സഞ്ചാരികള്‍ക്ക്‌ അനുമതിയില്ലായിരുന്നു. ഈ വര്‍ഷമാണ്‌ സഞ്ചാരികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നേരിയ ഇളവെങ്കിലും അനുവദിച്ചത്‌. 1956ല്‍ ഉണ്ടാക്കിയ നിയമം അനുസരിച്ച്‌ സെന്റിനെളീസുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതോ നല്ല കാര്യത്തിനാണെങ്കില്‍ പോലും തീരത്ത്‌ നിന്നും അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്ക്‌ പോകാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്‌. ജാവരസുകളാണ്‌ ആന്‍ഡമാനില്‍ കൂടുതല്‍ കാണപ്പെടുന്ന ഗോത്രവര്‍ഗ വിഭാഗക്കാര്‍. എന്നാല്‍ ഇവര്‍ അത്ര അപകടകാരികളല്ല.

Join WhatsApp News
josecheripuram 2018-11-22 17:01:14
There is no difference between this tribe&"SABARI MALA".The tribe doesn't want people to visit them(whom they consider unwanted&"SABARI MALA"Consider women between the age 10 to 50 are un wanted.EVen we claim we are educated,if we didn't have police how many would be killed?
josecheripuram 2018-11-22 18:48:01
A poison's arrow kill one body,a poison tongue kill Generations,The Separation among us will loose our freedom.What happens if a civil war breaks out.Again we will be ruled by some.Your freedom is the result of so many people's life. .If the energy&man power used in "SABARI MALA" was used in rebuilding Kerala,No one has to beg to "PRAVAiS".
christian 2018-11-22 19:20:32
മതം മാറ്റാൻ നിയമ വിരുദ്ധമായി പോയി. ഹിന്ദു വർഗീയക്കാർക്ക് നല്ല ആയുധം.  നിയമം   ലംഘിച്ച് അങ്ങോട്ട് പോയത് തന്നെ തെറ്റ് 
സുവിശേഷ വേലക്കാർ 2018-11-23 00:32:27
സുവിശേഷ വേലക്കാർക്ക് കുറച്ച് ബോധവും ആവശ്യമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക