Image

ജര്‍മ്മന്‍ പോസ്റ്റ് റൊബോട്ടര്‍ പോസ്റ്റു്മാന്‍ കൊണ്ടു വരുന്നു.

ജോര്‍ജ് ജോണ്‍ Published on 22 November, 2018
ജര്‍മ്മന്‍ പോസ്റ്റ് റൊബോട്ടര്‍ പോസ്റ്റു്മാന്‍ കൊണ്ടു വരുന്നു.
ഫ്രാങ്ക്ഫര്‍ട്ട്:  ജര്‍മ്മന്‍ പോസ്റ്റ് എഴുത്തുകളും, മറ്റ് പോസ്റ്റല്‍ ഉരുപ്പടികളും വിതരണം ചെയ്യുന്നതിനായി റൊബോട്ടര്‍ പോസ്റ്റു്മാന്‍ കൊണ്ടു വരുന്നു. ജര്‍മന്‍ പോസ്റ്റ് ഈസ്റ്റ് ഹെസന്‍ സംസ്ഥാനത്തെ ബാഡ്‌ഹെര്‍സ്‌ഫെല്‍ഡില്‍ നടത്തിയ പരീക്ഷണ റൊബോട്ടര്‍ പോസ്റ്റു്മാന്‍ വിജയകരമായിരുന്നു. ഈ റൊബോട്ടര്‍ പോസ്റ്റു്മാനിന് 1.5 മീറ്റര്‍ ഉയരവും 150 കിലോഗ്രാം തൂക്കം പോസ്റ്റല്‍ ഉരുപ്പടികള്‍   വരെ കൊണ്ടുപോകാനുള്ള പ്രാപ്തി ഉണ്ട്. 

പോസ്റ്റല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യണ്ട വഴികളിലെ പ്രതിബദ്ദ്ധികള്‍ളെ മറി കടന്നോ, കാത്ത് നിന്നോ തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ പാകത്തിലാണ് ഈ റൊബോട്ടര്‍ പോസ്റ്റു്മാന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അതിനുള്ള സാങ്കേതിക വിദ്യയും, പ്രോഗ്രാമും ഈ റൊബോട്ടര്‍ പോസ്റ്റു്മാനില്‍ ഉണ്ട്. ഇത് വിദ്യ ആരംഭിച്ചാല്‍ ഇപ്പോഴത്തെ മാനുഷ്യക പോസ്റ്റല്‍ വിതരണം അവസാനിപ്പിക്കുകയും,  കുറഞ്ഞ ചിലവില്‍ പോസ്റ്റല്‍ വിതരണം നടത്തുകയും ചെയ്യാം. 

ജര്‍മ്മന്‍ പോസ്റ്റ് റൊബോട്ടര്‍ പോസ്റ്റു്മാന്‍ കൊണ്ടു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക