Image

യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ ശബരിമലയില്‍ നിയന്ത്രണങ്ങളില്ലെന്ന്‌ സര്‍ക്കാര്‍

Published on 23 November, 2018
യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ ശബരിമലയില്‍ നിയന്ത്രണങ്ങളില്ലെന്ന്‌ സര്‍ക്കാര്‍


ശബരിമലയിലെ അക്രമങ്ങള്‍ സുപ്രീം കോടതി വിധിക്ക്‌ എതിരെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ്‌ പ്രകോപനം ഉണ്ടാക്കിയിട്ടില്ല.

യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ ശബരിമലയില്‍ നിയന്ത്രണങ്ങളില്ല. പോലീസ്‌ ഭക്തരെ അക്രമിച്ചു എന്ന്‌ ആര്‍ക്കും പരാതിയില്ല. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കാന്‍ അനുവദിക്കില്ല.

പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകളെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചിത്തിര ആട്ടവിശേഷ ദിവസം പ്രശ്‌നമുണ്ടാക്കിയവര്‍ മണ്ഡലകാലത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ഭക്തര്‍ കിടക്കാതിരിക്കാനായി നടപ്പന്തലില്‍ വെള്ളമൊഴിച്ചെന്ന ആരോപണം തെറ്റെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക