വിജയ് -മുരുഗദോസ് ചിത്രം സര്‍ക്കാര്‍ വിവാദ പുക കണ്ടിട്ടും കൂസലില്ലാതെ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. ഇത്തരത്തില്‍ അറ്റ്ലിയുടെ സംവിധാനത്തിലെത്തിയ ചിത്രം മെര്‍സലും വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചത്.
മെര്‍സലിനും തെരിയ്ക്കും ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചതിനെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ.ജി.എസ് എന്റര്ടടൈന്മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രം ഒരുക്കുന്നത്.
ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഫാന്മേഡ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തംരഗമായി മാറിയിരിക്കുകയാണ്. 63-ാം നമ്പര്‍ ഫുട്ബോള്‍ ജേഴ്സിയില്‍ ദളപതിയെ കാണിച്ചുകൊണ്ടുളളതാണ് ഫാന്മേഡ് പോസ്റ്റര്‍.
ഇത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമാടിരിക്കുകയാണ്. ചിത്രം ഒരു സ്പോര്‍ട്സ് ത്രില്ലറായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.