Image

വയലാര്‍ ഒരു ഓര്‍മ്മ (കവിത-രേഖാ ഷാജി)

രേഖാ ഷാജി Published on 24 November, 2018
വയലാര്‍ ഒരു ഓര്‍മ്മ (കവിത-രേഖാ ഷാജി)
മലയാളഭാഷയ്ക്ക് നിറമാല ചാര്‍ത്തിയ
വശ്യസൗന്ദര്യമാണുനീ.

അക്ഷരങ്ങളൊക്കെ ഭാവങ്ങളാക്കി, 
വാക്കുകളോരോന്നും വിസ്മയമാക്കി,
ചിന്തകളൊക്കെയും ചാരുതയേകി.
മലയാളകവിതയെ പുഷ്യരാഗം ആക്കി.

മായുകില്ല മറക്കുകില്ല നിന്‍
മൃദുഹാസവും ഈ മുളങ്കാടും,
സ്മൃതികള്‍ നിറയും ബലികുടീരങ്ങളും
ചേതന ഉണര്‍ത്തും ചേതോവികാരമായി
വരുമോ നീയൊരി വീണാ സ്വരമായി.

നിന്‍ വിരല്‍ത്തുമ്പിലെ തൂലികയില്‍ 
വിടരും മലയാള കുസുമങ്ങള്‍.

വീണ്ടുമൊരു കുറി പുനര്‍ജനിക്കുമേ
മലയാളമാകുമീ ആരാമത്തില്‍ ഒര
മണിശലഭം ആവുമോ.

തേനൂറും മൊഴികള്‍ ഞങ്ങള്‍ക്ക്
സമ്മാനിക്കുമോ മണിപ്രവാളത്തിന്‍
മണികിലുക്കം ആയി മയൂര
നര്‍ത്തനമാടി നീ വരുമോ.

മരിക്കുകില്ല നീ മായുകില്ല നീ ചെമ്പനീര്‍
പൂവായി വിടരുമീ മലയാളമണ്ണില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക