Image

പുണ്യം പൂങ്കാവനത്തില്‍ ജസ്റ്റിസ് സി.റ്റി. രവികുമാര്‍ പങ്കാളിയായി

Published on 24 November, 2018
പുണ്യം പൂങ്കാവനത്തില്‍ ജസ്റ്റിസ്  സി.റ്റി. രവികുമാര്‍ പങ്കാളിയായി
ശബരിമല: സന്നിധാനത്ത് ഭക്തജനത്തിരക്കു വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി പുണ്യം പൂങ്കാവനം. ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സി.റ്റി. രവികുമാറും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജും ഇന്നത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സന്നിധാനത്തും പരിസരത്തും സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മാലിന്യങ്ങള്‍ ശേഖരിച്ചത്. ആര്‍.എ.എഫ്. കമാന്‍്‌റന്‍്‌റ് ബി. ജയകൃഷ്ണന്‍, ആര്‍.എ.എഫ്. ഡെപ്യൂട്ടി കമാന്‍്‌റന്‍്‌റ് ജി. ദിനേശ്, എന്‍.ഡി.ആര്‍.എഫ്. ഡെപ്യൂട്ടി കമാന്‍്‌റന്‍്‌റ് ജി. വിജയന്‍ എന്നിവരടങ്ങിയ പ്രധാന സംഘം മാളികപുറം, ഭസ്മകുളം, തിടപ്പിള്ളി എന്നിടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മാലിന്യ ശേഖരണത്തിനു ശേഷം മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്കരിക്കുന്നതിനായി സന്നിധാനത്തെ മാലിന്യ സംസ്കരണ പ്ലാന്‍്‌റിലേക്കു കൈമാറി. തുടര്‍ന്ന് സന്നിധാനത്തും പരിസരത്തും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. എല്ലാ ഭാഷകളിലും പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തിയാണു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, ഫോറസ്റ്റ്, എക്‌സൈസ്, ബാങ്ക് ഉേദ്യാഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍, പോലീസ്, ആരോഗ്യം, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പമ്പയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. എസ്.ഒ. ഹരിശങ്കര്‍ ഐ.പി.എസ്, ആര്‍.എ.എഫ്. ഡെപ്യൂട്ടി കമാന്‍്‌റന്‍്‌റ് മധു, എന്‍.ഡി.ആര്‍.എഫ്. ഇന്‍സ്‌പെക്ടര്‍ സി.ബി. സിങ്, പമ്പ സി.ഐ. വിജയന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗണപതി കോവില്‍, കരിക്ക് വില്‍പ്പന കേന്ദ്രം, പമ്പാ പാത, ത്രിവേണി, കണ്‍ട്രോള്‍ റൂം പരിസരം എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ് ശേഖരിച്ചത്. തുടര്‍ന്നു ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

കൊണ്ടുവരുന്ന മാലിന്യം സംസ്കരിക്കേണ്ടതു ഭക്തരുടെ കടമ: ജസ്റ്റിസ് സി.റ്റി. രവികുമാര്‍

ശബരിമല: ഭക്തര്‍ കൊണ്ടുവരുന്ന മാലിന്യം സംസ്കരിക്കേണ്ടതു അവരുടെ തന്നെ കടമയാണെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.റ്റി. രവികുമാര്‍. മാലിന്യസംസ്കരണം ഭക്തിയുടെ ഭാഗമായി തന്നെ കരുതണം. മാലിന്യ സംസ്കരണം ദിനചര്യയാക്കിയാല്‍ ഭാരതം വിശുദ്ധിയുടെ പ്രദേശമാകുമെന്നും അദ്ദേഹം പറഞ്ഞു. അവരവര്‍ കൊണ്ടുവരുന്ന മാലിന്യം അവരവര്‍ തന്നെ മാറ്റിയാല്‍ മണ്ഡലകാലം കഴിഞ്ഞാലും സന്നിധാനം പൂങ്കാവനമായി തന്നെ നിലനില്‍ക്കും. സന്നിധാനത്തെ മാലിന്യമുക്തമാക്കുന്നതിനായി രൂപീകരിച്ച പുണ്യം പൂങ്കാവനം പദ്ധതിയില്‍ പങ്കുചേര്‍ന്നതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും സദുദ്ദേശത്തോടുകൂടി രൂപീകരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനം. ഓരോരുത്തരും പദ്ധതിയില്‍ പങ്കുച്ചേരണെമന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സന്നിധാനത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സുശക്തം

ശബരിമല: സന്നിധാനത്തെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും മലിനീകരണ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ശക്തമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ടോയ്‌ലെറ്റുകള്‍, ഹോട്ടലുകള്‍, അപ്പം, അരവണ പ്ലാന്റുകള്‍ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റില്‍ നിന്നുള്ള സാമ്പിളുകള്‍ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിലെ കോളിഫോം ബാക്ടീരിയയുടെ അംശം, പി.എച്ച് മൂല്യം, ഓക്‌സിജന്റെ അളവ് തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സിനേറ്ററുകളുടെ പ്രവര്‍ത്തനവും കൂടെക്കൂടെ നിരീക്ഷണത്തിന് വിധേയമാക്കുന്നു. കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചും പരിശോധനയ്ക്ക് വിധേയമാക്കുന്നു.
പുണ്യം പൂങ്കാവനത്തില്‍ ജസ്റ്റിസ്  സി.റ്റി. രവികുമാര്‍ പങ്കാളിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക