Image

പാര്‍വതി മടങ്ങിയെത്തുന്നു, അതിജീവിനത്തിന്‍റെ കഥയുമായി ഉയരെ

കലാകൃഷ്ണന്‍ Published on 24 November, 2018
പാര്‍വതി മടങ്ങിയെത്തുന്നു, അതിജീവിനത്തിന്‍റെ കഥയുമായി ഉയരെ
ആസിഡ് അക്രമണത്തിന് ഇരയാകുന്ന യുവതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് പാര്‍വതി. ബോബി - സഞ്ജയ് തിരക്കഥയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വീണ്ടും മലയാളത്തിലേക്ക് സജീവമാകുന്നത്. 
മമ്മൂട്ടിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കൊണ്ടും പിന്നീട് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ മുന്‍നിര പ്രവര്‍ത്തകയായതുകൊണ്ടും മോഹന്‍ലാലിനെ വിമര്‍ശിച്ച പത്രസമ്മേളനം നടത്തിയതിന്‍റെ പേരിലും ഏറെ വിവാദങ്ങളിലായിരുന്നു പാര്‍വതിയുടെ കഴിഞ്ഞ ഒരു വര്‍ഷം. വിവാദങ്ങളുടെ തുടര്‍ച്ചയായി തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന് പാര്‍വതി തുറന്നു പറഞ്ഞിരുന്നു. 
ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിലെ ഒരു വേഷം മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പാര്‍വതിയെ തേടിയെത്തിയത്. 
എന്നാല്‍ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന നായികാ പദവിയിലൂടെ വീണ്ടും പാര്‍വതിയെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ. ആസിഫ് അലിയും ടൊവിനോ തോമസും ഈ ചിത്രത്തില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കുന്നുണ്ട്. രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക