Image

ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതില്‍ ഒന്നാംസ്ഥാനം ബിജെപിക്ക് ; വെള്ളാപ്പള്ളി നടേശന്‍

കലാകൃഷ്ണന്‍ Published on 24 November, 2018
ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതില്‍ ഒന്നാംസ്ഥാനം ബിജെപിക്ക് ; വെള്ളാപ്പള്ളി നടേശന്‍

ശബരിമലയില്‍ അക്രമങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാംസ്ഥാനം ബിജെപിക്കെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യം വെച്ച് നടപ്പാക്കപ്പെട്ട സമരങ്ങളായിരുന്നു ശബരിമലയിലേത്. അതിനായി മനപ്പൂര്‍വ്വം ചിലര്‍ ശ്രമിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ജാഗ്രതയാണ് ഈ നീക്കങ്ങളെയെല്ലാം തകര്‍ത്തത്. 
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശബരിമലയെ തകര്‍ക്കുകയായിരുന്നുവെന്നും വെള്ളപ്പാള്ള ആരോപിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ അതൊരു ദേവസ്ഥാനമാണെന്നും ഓര്‍ത്തില്ല. അങ്ങനെ ചെയ്തതിന്‍റെ ഫലമാണ് ഇപ്പോള്‍ ശബരിമലയില്‍ കാണുന്നത്. 
ശബരിമല സമരം ആരംഭിച്ചപ്പോള്‍ മുതല്‍ എന്‍.എസ്.എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി നാമജപ സമരങ്ങള്‍ക്ക് എതിരെ നിലപാടെടുത്ത സമുദായ നേതാവാണ് വെള്ളപ്പള്ളി നടേശന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക