Image

ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനില്‍ സസ്‌പെന്‍ഷനും വിവാദവും

Published on 24 November, 2018
ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനില്‍ സസ്‌പെന്‍ഷനും വിവാദവും
ന്യു യോര്‍ക്ക്: ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ കോ-പ്രസിഡന്റായ ലൈസി അലക്‌സിനെയും സെക്രട്ടറിസജി പോത്തനെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പദവി ദുരുപയോഗപ്പെടുത്തിയതിന്റെയും പേരില്‍ നവംബര്‍ 24-നു ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗം സംഘടനാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കോ-പ്രസിഡന്റ് ഇന്നസന്റ് ഉലഹന്നാന്‍ അറിയിച്ചു.
എന്നാല്‍ ഇത് ശരിയല്ലെന്നു ലൈസി അലക്‌സും സജി പോത്തനും അറിയിച്ചു. കോ-പ്രസിഡന്റിനെതിരെ നടപടി എടുക്കാന്‍ മറ്റൊരു കോ-പ്രസിഡന്റിനു അധികാരമില്ല. ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. കോടതിയുടെ് ഉത്തരവിനു വിരുദ്ധമായാണു ഈ പ്രസ്താവനയെന്നും ഇതിനെതിരെ കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കുമെന്നും സജി പോത്തന്‍ അറിയിച്ചു.
Join WhatsApp News
vayanakkaran 2018-11-25 09:16:15
ഞാൻ വളരെ നാളുകളായി പ്രവർത്തിക്കുകയും നന്നായി അറിയാവുന്ന സംഘടനയാണ് ഹഡ്സൺ വാലി മലയാളി അസോസിയേഷൻ. സസ്‌പെൻഡ് ചെയ്ത രണ്ടുപേരും അർഹിക്കുന്നതുതന്നെ. എൻ്റെ അഭിപ്രായത്തിൽ അസോസിയേഷനെ മൊത്തമായി പിരിച്ചുവിടണമെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം. എന്തിനീ കേസും കോടതിയും. മൊത്തത്തിലെ വശപ്പിശക് പിടിച്ച ഒരു ഗ്രൂപ്പ് ആണിത്. 
HVMA പിരിച്ചു വിടുക. 2018-11-25 09:55:17
ഞാന്‍ ഒരു ഫൌണ്ടെര്‍ /ലൈഫ് മെമ്പര്‍ ആണ്. വളരെ കാലം ആയി HVMA യില്‍ പോയിട്ട്, കാരണം അവിടെ നടക്കുന്ന വിര്‍ത്തി കെട്ട നാറിയ പൊളിറ്റിക്സ്..ഇതില്‍ സ്ഥിരം കുറ്റികള്‍ ശുനക ആസനത്തില്‍ ഇരിപ്പ് തുടങ്ങിയിട്ട് വളരെയധികം കാലം ആയി. മൊബൈല്‍ ബാര്‍, മിനി വാനില്‍ നടത്തി ഇവര്‍ അദികാരത്തില്‍ കടിച്ചു തൂങ്ങുന്നു. ഇവരെ എന്നേക്കും ഡി ബാര്‍ ചെയ്യുക. അല്ലെങ്കില്‍ പിരിച്ചുവിടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക