Image

തോമസ് വര്‍ഗീസ് നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച

(ജോര്‍ജ് നടവയല്‍) Published on 25 November, 2018
തോമസ് വര്‍ഗീസ് നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച
ന്യു യോര്‍ക്ക്: തവിട്ടാക്കല്‍ തോമസ് വര്‍ഗീസ് (79) നിര്യാതനായി; കുഞ്ഞുകുട്ടി അച്ചായന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എം. തോമസും അന്നമ്മ തോമസ്സും മാതാപിതാക്കള്‍. 1981 ല്‍ അമേരിക്കയിലേക്ക് കുടിയേറി. മുന്‍പ് ഇന്ത്യന്‍ റെയില്‍വേയില്‍ ആഗ്രയിലായിരുന്നു ഉദ്യോഗം

പത്തനംതിട്ട വാര്യാപുരം അമ്പലത്തിങ്കല്‍കുടുംബാംഗം അന്നമ്മ വര്‍ഗീസ് ആണു ഭാര്യ. മക്കള്‍: തോമസ് വര്‍ഗീസ് (അജി); ഷാജി വര്‍ഗീസ്, ഫോമാ നേതാവും കേരള ക്രിക്കറ്റ് ലീഗ് സ്ഥാപക നേതാവും ഇപ്പോള്‍ ബാള്‍ട്ടിമോര്‍ കൈരളി നേതാവുമായ മാത്യൂ വര്‍ഗീസ് (ബിജു); ഫിലിപ്പ് വര്‍ഗീസ് (റിജു)

മരുമക്കള്‍: മഞ്ജു, ഷീന, ലിനി, ഷൈന്‍. കൊച്ചുമക്കള്‍: ആനി, അഞ്ജന, ഓസ്റ്റിന്‍, ആല്‍വിന്‍, അബിഗേല്‍, അലക്‌സ്, ഏഞ്ജല്‍, എലൈന, ആഷ്‌ലിന്‍ 

സഹോദരര്‍: സാറാമ്മ മാത്യൂ, തോമസ് ഡാനിയേല്‍, ടി എന്‍ മത്തായി, മറിയാമ്മ നൈനാന്‍.

പൊതുദര്‍ശനം: നവം. 26 തിങ്കള്‍, 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രൂഷചൊവ്വാഴ്ച രാവിലെ 9 മണിക്ക് എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ചില്‍. (103-05 104 സ്ട്രീറ്റ്, ഓസോണ്‍ പാര്‍ക്ക്-ന്യു യോര്‍ക്ക്-11417)

തുടര്‍ന്ന് സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024

ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ സന്ത:പ്ത കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.
തോമസ് വര്‍ഗീസ് നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക