Image

നല്ല മലയാളി സംഘടനകള്‍ മരുപ്പച്ചകള്‍: സജി വാക്കത്തിനാല്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 26 November, 2018
നല്ല മലയാളി സംഘടനകള്‍ മരുപ്പച്ചകള്‍: സജി വാക്കത്തിനാല്‍
ഫിലഡല്‍ഫിയ: കുടിയേറ്റക്കാരായ മലയാളികള്‍ക്ക്   മരുപ്പച്ചകള്‍ പോലെയാണ് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷണല്‍ (ഓര്‍മ) ഉള്‍പ്പെടെയുള്ള നല്ല മലയാളി സംഘടനകള്‍ എന്നു്  കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര മുന്‍ ഗവേണിങ്ങ് ബോഡി മെംബര്‍ സജി വാക്കത്തിനാല്‍ ചൂണ്ടിക്കാണിച്ചു. ഓര്‍മ്മ ഇന്റര്‍നാഷണല്‍ കേരളാ പ്രൊവിന്‍സിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അമേരിക്ക സന്ദര്‍ശിക്കുന്ന സജിയ്ക്ക് നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഓര്‍മാ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി.

ഗതകാല മലയാള ഗുണകുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ മലയാളികളുടെ കൂട്ടായ്മ ഒരുക്കുന്ന ഓര്‍മയുടെ ഭാരവാഹിയായി കേരളത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് സജി വാക്കത്തിനാല്‍ പറഞ്ഞു. കഴിഞ്ഞ കേരള പ്രളയക്കെടുതിയില്‍ ഓര്‍മ നല്കിയ സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

കേരള സഭയുടെ രൂപീകരണത്തിനു നാന്ദിയായ '' വിദൂര കേരള സാംസ്‌കാരിക ജില്ലകള്‍'' എന്ന ആശയം ഓര്‍മ മുന്നോട്ടു വയ്ക്കുകയും, പ്രമേയങ്ങള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് നാലു വര്‍ഷം മുമ്പ് സമര്‍പ്പിക്കുകയും ചെയ്തത് വ്യക്തമാക്കുന്നത്, സമകാലിക വിഷയങ്ങളിലുള്ള ഓര്‍മ്മയുടെ താത്പര്യപൂര്‍വമായ ഇടപെടലുകള്‍ ദീര്‍ഘവീക്ഷണമുള്ളതും ദൂരവ്യാപകമായ നന്മകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് എന്നാണ്. 
കേരളത്തില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുന്നതില്‍ ഒരു ചെറു സംഘം  കിണഞ്ഞു ശ്രമിക്കുന്ന ഈ കാലത്ത് മലയാള ഗുണകുടംബ മൂല്യങ്ങല്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് സജി അഭ്യര്‍ത്ഥിച്ചു. 
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് ഓര്‍മയുടെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്ന് വിശേഷിപ്പിച്ചു പ്രസംഗിച്ചു. എസ് എം സി സി നാഷനല്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് വി ജോര്‍ജ്, ബാബു സല്ക്കാര്‍, ഫാ. ഫിലിപ് മോഡയില്‍, വൈസ് പ്രസിഡന്റ് തോമസ് പോള്‍, ട്രഷറാര്‍ ജോര്‍ജ്കുട്ടി അമ്പാട്ട്, ജേക്കബ് കോര, ഫിലഡല്‍ഫിയാ പൊലീസ് അഡ്‌വയിസറി കമ്മിറ്റി മെംബര്‍ മനോജ് ജോസ്, ഏലിയാമ്മ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രസ്റ്റീ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ആലീസ് ആറ്റുപുറം നന്ദിയും പറഞ്ഞു.

നല്ല മലയാളി സംഘടനകള്‍ മരുപ്പച്ചകള്‍: സജി വാക്കത്തിനാല്‍നല്ല മലയാളി സംഘടനകള്‍ മരുപ്പച്ചകള്‍: സജി വാക്കത്തിനാല്‍നല്ല മലയാളി സംഘടനകള്‍ മരുപ്പച്ചകള്‍: സജി വാക്കത്തിനാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക