Image

ശബരിമല: നയം വ്യക്തമാക്കി അമേരിക്കന്‍ 'മഹാബലി'

അനില്‍ പെണ്ണുക്കര Published on 26 November, 2018
ശബരിമല: നയം വ്യക്തമാക്കി അമേരിക്കന്‍ 'മഹാബലി'
ശബരിമല യുവതി പ്രവേശനം സംഘഷഭരിതമായി മുന്നോട്ടു പോകുമ്പോള്‍ ഒരു കുലുക്കവുമില്ലാതെ  അമേരിക്കയില്‍  മലയാളികളുടെ സ്വന്തം 'മഹാബലി.'  ഓണം വന്നാല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മഹാബലിയായി മനസില്‍ അപ്പുക്കുട്ടന്‍ പിള്ളയുടെ  രൂപം.

 വിശ്വാസത്തിനൊപ്പമാണ്  അപ്പുച്ചേട്ടന്റെ നിലപാട് . ഇപ്പോള്‍ മഹാബലി ജീവിച്ചിരുന്നാലും വിശ്വാസികളുടെ ഒപ്പമേ നില്‍കുകയുള്ളൂ എന്ന് അപ്പുച്ചേട്ടന്‍ പറയും. സ്ത്രീകള്‍ക്കും പരാതികള്‍ ഉണ്ടാകുമായിരുന്നില്ല . സമത്വ സുന്ദരമായ ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനവും ഉണ്ടാകുമായിരുന്നില്ല, ആക്ടിവിസവും ഉണ്ടാകുമായിരുന്നില്ല . കള്ളവും, ചതിവും ഇല്ലാത്ത സമത്വ സുന്ദരമായ ഒരു കേരളം നമുക്ക് കാണാമായിയുന്നു .

വ്യക്തിപരമായി ഭണഘടനയെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. പക്ഷെ നമ്മുടെ മനസില്‍ കുടിയേറിയ വിശ്വാസങ്ങളെ നമുക്ക് പെട്ടന്ന് അല്ല ഒരിക്കലും മാറ്റി മറിക്കാന്‍ പറ്റില്ല . ശബരിമലയ്ക്ക് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ജാഗരൂകരായി വീടിനെ നോക്കി പരിപാലിക്കുന്നത് വീട്ടിലുള്ള സ്ത്രീകള്‍ ആണ് .അമ്മയ്ക്ക് ദക്ഷിണയും കൊടുത്ത മലയ്ക്ക് പോയി തിരികെ വരും വരെ ആ അമ്മയുടെ പ്രാര്‍ത്ഥനയാണ് ഓരോ അയ്യപ്പന്റേയും പിന്‍ബലം .

രോഗാവസ്ഥയിലായ അയ്യപ്പന്റെ അമ്മയ്ക്ക് പുലിപ്പാലിന് വനത്തില്‍ പോയി പുലിയുമായി വന്ന മകനാണ് അയ്യപ്പന്‍ . അത്രത്തോളം ഒരു ആത്മബന്ധം അയ്യപ്പനും അമ്മയും തമ്മിലുണ്ട് . സന്യാസ വ്യവസ്ഥയിലുള്ള ജീവിതത്തിന്റെ ചിട്ടകള്‍ നമുക്കെല്ലാം അറിയാം . അതുകൊണ്ടാവാം ശബരിമലയ്ക്ക് ചില ആചാരങ്ങള്‍ കൊണ്ടുവന്നത്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെങ്കിലും ഞാനും നിങ്ങളുമെല്ലാം ദൈവത്തിന്റെ അംശമാകുന്ന ഒരു അവസ്ഥ മറ്റൊരിടത്തും നമുക്ക് അനുഭവപ്പെടില്ല . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭക്തിയില്‍ അടിസ്ഥാനമായ ഒരു മാറ്റം മാത്രമേ അവിടെ അഭികാമ്യമാകുകയുള്ളു .

അവിടെ ടൂറിസം സാധ്യതയ്ക്ക് ശ്രമിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് അവിടെ എത്തിപ്പെടാനും ഒക്കെയുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാകും ചില നിയന്ത്രണങ്ങള്‍ പണ്ട് മുതല്‍ക്കേ അവിടെ കൊണ്ടുവന്നത് . ഇപ്പോഴും പമ്പയിലും, ശബരിമലയിലും ഉള്ള സൗകര്യങ്ങളിലെ അപര്യാപ്തത നമുക്കും സര്‍ക്കാരിനും അറിയാം . .അതിനെല്ലാം ശാശ്വതമായ പരിഹാരവും , അയ്യപ്പന്റെ തീരുമാനവും ഉണ്ടാകട്ടെ . എല്ലാം കലങ്ങിത്തെളിയും എന്നതില്‍ സംശയം വേണ്ട .

നാട്ടിലെത്തിയാല്‍ പ്രധാനപരിപാടി ക്ഷേത്ര ദര്‍ശനം ആണ് . ഇപ്പോള്‍ അയ്യപ്പ നാമജപത്തിലും പങ്കെടുത്തു . അഖിലേന്ത്യ തലത്തില്‍ നടക്കുന്ന നാമജപ ഘോഷയാത്രയിലെ പങ്കെടുക്കുവാന്‍ ക്ഷണം ഉണ്ടായിരുന്നു എങ്കിലും പോയില്ല .

നടന്‍ , ചലച്ചിത്ര നിര്‍മ്മാതാവ് , സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായ അപ്പുച്ചേട്ടന്‍ ഓണം വന്നാല്‍ പിന്നെ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട മാവേലി ആകും . എന്നാല്‍ ഇത്തവണ കേരളം പ്രളയക്കെടുതിയില്‍ ആയതിനാല്‍ കേരളമക്കളുടെ വിഷമത്തിനൊപ്പം പങ്കുചേരുകയും ഓണാഘോഷങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറി നില്‍ക്കുകയും ചെയ്തു .

പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ആയിരുന്ന അപ്പു പിള്ള റിട്ടയര്‍മെന്റിനു ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളിലും അഭിനയത്തിലും ശ്രദ്ധിക്കുന്നു . അമേരിക്കയില്‍ വച്ച് നിര്‍മ്മിച്ച അവര്‍ക്കൊപ്പം എന്ന സിനിമയില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തു .

വിശ്വാസവും, സംഘടനാപ്രവര്‍ത്തനവും ,അഭിനയനുമൊക്കെ ഉണ്ടെങ്കിലും അപ്പുച്ചേട്ടന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട മാവേലി ആണ് . അതുകൊണ്ട് സമൂഹത്തില്‍ ലഭിക്കുന്ന ആദരവിന് വിലയിടാന്‍ പറ്റില്ല .അത് വേണ്ടുവോളം ആസ്വദിക്കുന്നു ....
സന്തോഷത്തോടെ ..
പരാതികള്‍ ഇല്ലാതെ ...
ശബരിമല: നയം വ്യക്തമാക്കി അമേരിക്കന്‍ 'മഹാബലി' ശബരിമല: നയം വ്യക്തമാക്കി അമേരിക്കന്‍ 'മഹാബലി'
Join WhatsApp News
Maveli mannan 2018-12-03 08:46:50
Americayil irunnu vekthamakkiyittenthu karyam. Maveli angu Keralathilottu chennatte.
Jaya Kumar 2018-12-03 09:49:04
Nattil poyi Sabarimala problem ellam sheriyakiyittu thirichu vannal mathi. Swami Saranam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക