Image

കടലാഴങ്ങള്‍ (ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 27 November, 2018
കടലാഴങ്ങള്‍ (ഫൈസല്‍ മാറഞ്ചേരി)
എന്റെ ഹൃദയത്തിന്റെ കടലാഴങ്ങളില്‍ 
മുങ്ങി തപ്പിയാല്‍ 

നിന്റെ ഓര്‍മകളാകുന്ന 
മുത്തുച്ചിപ്പികള്‍ 
ഒരായിരം കാണാം..... 

അവിടെ 
അഴലുണ്ട് 
അഴകുണ്ട്

പ്രകൃതിയുണ്ട് 
വികൃതിയുണ്ട്

യാത്രയുണ്ട് 
വിരഹമുണ്ട് 

പിണക്കമുണ്ട് 
ഇണക്കവും ഉണ്ട് 

സ്‌നേഹമുണ്ട് 
പരിഭവമുണ്ട് 

ചിരിയും കണ്ണീരുമുണ്ട്...... 

ഇനിയും ഞാന്‍ ആ 
കടലാഴങ്ങളിലേക്ക് 
വീണ്ടും വീണ്ടും ഊളിയിട്ടോട്ടെ 

വെറുതെ ആ ഓര്‍മകളില്‍ 
ഇങ്ങനെ പൊങ്ങി കിടക്കാന്‍ 
വേണ്ടി മാത്രം.......

കടലാഴങ്ങള്‍ (ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
വിദ്യാധരൻ 2018-11-27 12:22:55
ഊളിയിടുക കവി നീ 
നിന്റെ ഹൃദയാഴിയിലേക്ക്  
അവിടെ മുത്തുകളുണ്ട് 
ആരും ഇന്നുവരെ കണ്ടിട്ടില്ലാത്ത 
അനർഘങ്ങളായ മുത്തുകൾ !

"സാരാനർഘപ്രകാശപ്രചുരിമപുരളും 
             ദിവ്യരത്നങ്ങളേറെ-
പ്പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും 
             കന്ദരത്തിൽ കിടപ്പൂ 
ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകും 
             തൂമണം വ്യർത്ഥമാക്കു-
ന്നോരാപ്പൂവെത്രയുണ്ടാമവകളിലൊരുനാ-
             ളൊന്നു കേളിപ്പെടുന്നു  (ഒരു വിലാപം -വിസിബി)

ഫൈസൽ 2018-11-27 16:21:43
നന്ദി ഒരുപാട് നന്ദി വായനക്കും അഭിപ്രായത്തിനും... വിദ്യാധരൻജി... ആരെങ്കിലും ഒക്കെ വായിക്കുന്നു ആസ്വദിക്കുന്നു എന്നു കാണുന്നതിൽ സന്തോഷം...... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക