Image

ബഹ്‌റൈന്‍ കണ്ണൂര്‍ വിമാന സര്‍വീസ്: യാത്രാ സമിതി അധികൃതര്‍ക്ക് നിവേദനം നല്‍കി

Published on 27 November, 2018
ബഹ്‌റൈന്‍ കണ്ണൂര്‍ വിമാന സര്‍വീസ്: യാത്രാ സമിതി അധികൃതര്‍ക്ക് നിവേദനം നല്‍കി

മനാമ: ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബഹ്‌റൈനില്‍ നിന്നും ഇതുവരെ ഒരു വിമാന സര്‍വീസും ലഭ്യമായിട്ടില്ല എന്നത് ബഹ്‌റൈനിലെ മലയാളി സമൂഹത്തിനു നിരാശയുണ്ടാക്കിയതായി യാത്ര സമിതി അഭിപ്രായപ്പെട്ടു. 

മലബാര്‍ ഭാഗത്തുള്ളവര്‍ക്കും കര്‍ണാടക ബോര്‍ഡറില്‍ ഉള്ളവര്‍ക്കും ഗുണം ചെയ്യുന്ന രൂപത്തില്‍ നേരിട്ടോ കണക്ഷന്‍ ഫ്‌ളൈറ്റ് വഴിയോ യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു യാത്ര സമിതി കേന്ദ്ര കേരളഅധികാരികള്‍ക്ക് നിവേദനം നല്‍കിയതായി യാത്ര സമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍ സര്‍വീസ് തുടങ്ങുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതു സംബന്ധിച്ചു കൃത്യമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും ഒന്നിച്ചോ, ചുരുങ്ങിയത് രണ്ടുവിമാനത്താവളങ്ങളെയെങ്കിലും ബന്ധിപ്പിച്ചു കൊണ്ട് സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു തീരുമാനം എടുക്കുകയാണെങ്കില്‍ അത ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍ക്കു ഏറെ ഗുണം ചെയ്യുകയും വിമാനകന്പനികള്‍ക്കു സീസണ്‍ അല്ലാത്ത സമയങ്ങളില്‍ യാത്രക്കാര്‍ ലഭിക്കാതിരുന്ന അവസ്ഥ ഒഴിവാകുകയും ചെയ്യുമെന്ന് യാത്ര സമിതി അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക