Image

നിയമസഭയില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ്ജ്, ഇനി ഇരിക്കുന്നത് ബിജെപിക്കൊപ്പം; നിയമസഭയില്‍ ബഹളം

Published on 28 November, 2018
നിയമസഭയില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ്ജ്, ഇനി ഇരിക്കുന്നത് ബിജെപിക്കൊപ്പം; നിയമസഭയില്‍ ബഹളം

ശബരിമലയിലെ പ്രതിസന്ധികളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് പി.സി ജോര്‍ജ്ജ് എം.എല്‍.എ കറുപ്പുടുത്ത് നിയമസഭയിലെത്തി. ഇന്നലെ തന്നെ ബിജെപിയുമായി മുമ്പോട്ട് സഹകരിക്കാനാണ് തീരുമാനം എന്ന് പി.സി ജോര്‍ജ്ജ് രാഷ്ട്രീയ തീരുമാനം എടുത്തിരുന്നില്ല. നിയമസഭയില്‍ ബിജെപി എം.എല്‍.എ ഒ.രാജഗോപാലും കറുപ്പ് ധരിച്ചാണ് എത്തിയത്. 
കേരളാ കോണ്‍ഗ്രസ് എം.എല്‍.എ റോഷി അഗസ്റ്റിനും സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പ് അണിഞ്ഞാണ് എത്തിയത്. 
ഇതിനിടെ ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലറങ്ങി ബഹളം ആരംഭിച്ചു. 
13 ദിവസം നീണ്ടു നില്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇന്ന് മാത്രമായിരിക്കും കറുപ്പ് വസ്ത്രം ധരിക്കുക എന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് നിയമസഭയില്‍ ശബരിമല വിഷയം ഏത് വിധം മുമ്പോട്ട് കൊണ്ടു പോകണമെന്ന് ജനപക്ഷം പാര്‍ട്ടി യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. 
Join WhatsApp News
പൂഞ്ഞാര്‍ പോത്ത് 2018-11-28 05:11:11

കേരളം കണ്ട ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ മാലിന്യമാണ് ഇയാൾ..

എന്നും കേരളത്തിലെ കപട പൊതുബോ‌ധത്തിനൊപ്പം നിന്ന് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾ മാത്രം സ്വന്തമാക്കുന്നതാണ് ഇയാളുടെ നിലപാടുകൾ.

കേരളാ കോൺഗ്രസ്സിന്റെ ഭാഗമായി നിന്ന് അതിൽ കുത്തിത്തിരുപ്പുണ്ടാക്കി മാണിയെ ഒറ്റു കൊടുത്ത് ഇടതുപക്ഷത്തിനൊപ്പം..

CPM വിഭാഗിയതയിൽ വി, എസ് ന് ഒപ്പം നിന്ന് CPM ലെ വിഭാഗിയതയ്ക്ക് മൂർച്ച കുട്ടി..

കേരള രാഷ്ട്രീയത്തിലെ വി.എസ് പക്ഷപാതിത്വത്തെ മുതലെടുക്കുകയും. പിണറായി വിജയനെ തേജോവധം ചെയ്യുകയും.. പിണറായി വിരുദ്ദരുടെ പൊന്നോമനയുമായി മാറി..

വി.എസ് .യുഗത്തിന്റെ അവസാന സമയത്ത് പിണറായി സ്തുതിയുമായി വീണ്ടും..

സരിതാ കേസ്സിന്റേയും, മാണിയുടെ ബാർ കോഴ കേസ്സിന്റേയും കാലത്ത് പ്രതിപക്ഷ നേതാക്കളേയും, CPM നേതാക്കളേയും പിൻതള്ളി വ്യക്തിഹത്യ നടത്തി ഇടതു പക്ഷ അനുയായികളുടെ കൈയ്യടിയും.. പൂഞ്ഞാറിൽ നല്ലൊരു ശതമാനം ഇടത് വോട്ടുകളും നേടി MLA ആയി..

ഗൗരി അമ്മയെ അടക്കം നികൃഷ്ടമായി നിന്ദിച്ച് കേരളത്തിലെ പുരുഷാധിപത്യ സ്ത്രീവിരുദ്ധ സമൂഹത്തിന്റെ ആവേശമായി..

ഫ്രാങ്കോ കേസ്സിൽ പള്ളിക്കൊപ്പവും, ശബരിമല കേസ്സിൽ തെറി നാമ യജ്ഞക്കാർക്കും ഒപ്പം കൂടി..

വലതുപക്ഷത്തും,ഇടതു പക്ഷത്തും, വർഗ്ഗീയതയുടെ ഇരുപക്ഷമായ പോപ്പുലാർ ഫ്രണ്ടിനൊപ്പവും, ഇപ്പോ സംഘ പരിവാറിനൊപ്പവും..

പൂഞ്ഞാറിലെ ജനത കേരളീയ സമൂഹത്തിന്റെ കൂനിൽ കയറ്റി വച്ച നാറുന്ന വിഴുപ്പുഭാണ്ഢമാണ് പി.സി.ജോർജ്

Tom abraham 2018-11-28 07:24:04

Black outfit only one day. Darkness of Mind every day. What a Pity,  Palai PC !!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക