Image

ശബരിമല സംഘര്‍ഷങ്ങള്‍; ഇതുവരേക്കും 58 കേസുകള്‍, 320 പ്രതികള്‍ അറസ്റ്റില്‍

Published on 28 November, 2018
ശബരിമല സംഘര്‍ഷങ്ങള്‍; ഇതുവരേക്കും 58 കേസുകള്‍, 320 പ്രതികള്‍ അറസ്റ്റില്‍


സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മതവര്‍ഗീയ ധ്രൂവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കുവാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ ഇതുവരേക്കും 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 320 പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ പ്രതികളായവര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഇതിനിടെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കൈയ്യില്‍ പോലീസിന്‍റെ മൈക്ക് എങ്ങനെ വന്നുവെന്ന് പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ അനുയായികളെ ശാന്തമാക്കാന്‍ പോലീസ് തില്ലങ്കേരിക്ക് മൈക്ക് നല്‍കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ എന്തെങ്കിലും വിഴ്ചയില്ല. സാഹചര്യം അനുസരിച്ച് പോലീസ് പെരുമാറി എന്ന് മാത്രം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക