Image

നവകേരളനിര്‍മ്മാണത്തിനെ തുരങ്കം വെയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിയ്ക്കുക: നവയുഗം.

Published on 28 November, 2018
നവകേരളനിര്‍മ്മാണത്തിനെ തുരങ്കം വെയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിയ്ക്കുക: നവയുഗം.
അല്‍കോബാര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിയ്ക്കാനായി കേരളസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ തുരങ്കം വെയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ശത്രുതാമനോഭാവത്തിനെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ ആത്മാഭിമാനമുള്ള എല്ലാ മലയാളികളും തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അസീസിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് മതിയായ കേന്ദ്രസഹായധനം നിഷേധിയ്ക്കുക മാത്രമല്ല, സഹായിയ്ക്കാനായി മുന്നോട്ടു വന്ന വിദേശരാജ്യങ്ങളെ അടക്കം പിന്തിരിപ്പിയ്ക്കുന്ന ദ്രോഹനയമാണ് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപ നികുതിയായി കേന്ദ്രത്തിനു നല്‍കുന്ന കേരളസംസ്ഥാനത്തോട്, ഭരണഘടനാപരമായ ബാധ്യത പോലും മറന്ന്, ഒരു പ്രകൃതി ദുരന്തത്തില്‍പ്പോലും കേന്ദ്രം പുലര്‍ത്തുന്ന ഈ ക്രൂരത, ഇന്‍ഡ്യാചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതാണ്. ഇതിനെതിരെ കക്ഷിരാഷ്ട്രീയ, ജാതിമത ഭേദമന്യേ ശക്തമായി പ്രതികരിയ്ക്കാന്‍ മലയാളികള്‍ തയ്യാറാകണമെന്ന് നവയുഗം പ്രമേയം ആവശ്യപ്പെടുന്നു.

വി.വി.ജോഷിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അസീസിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ നവയുഗം തുഗ്ബ മേഖല സെക്രെട്ടറി ദാസന്‍ രാഘവന്‍ ഉത്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, കേന്ദ്രനേതാക്കളായ ഷാജി അടൂര്‍, പ്രിജി കൊല്ലം, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.  രാജീവ് സ്വാഗതവും, പ്രതീഷ് നന്ദിയും പറഞ്ഞു.

നവയുഗം അസീസിയ യൂണിറ്റ് ഭാരവാഹികളായി വി.വി.ജോഷി (പ്രസിഡന്റ്), രാമദാസ് (വൈസ് പ്രസിഡന്റ്), സി.ആര്‍.രാജീവ് (സെക്രെട്ടറി), വിനോഷ് കെ.വി (ജോ:സെക്രെട്ടറി), സി.പ്രതീഷ് (ട്രെഷറര്‍) എന്നിവരെ കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.

നവകേരളനിര്‍മ്മാണത്തിനെ തുരങ്കം വെയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിയ്ക്കുക: നവയുഗം.നവകേരളനിര്‍മ്മാണത്തിനെ തുരങ്കം വെയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിയ്ക്കുക: നവയുഗം.നവകേരളനിര്‍മ്മാണത്തിനെ തുരങ്കം വെയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിയ്ക്കുക: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക