Image

വത്‌സന്‍ തില്ലങ്കേരി പ്രവര്‍ത്തിച്ചത് പൊലീസ് നിര്‍ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രി

Published on 28 November, 2018
വത്‌സന്‍ തില്ലങ്കേരി പ്രവര്‍ത്തിച്ചത് പൊലീസ് നിര്‍ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വത്‌സന്‍ തില്ലങ്കേരി പ്രവര്‍ത്തിച്ചത് പൊലീസ് നിര്‍ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പൊലീസ് തില്ലങ്കേരിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പിണറായി നിയമസഭയില്‍ വ്യക്തമാക്കി.

ശബരിമലയില്‍ ഭക്തരെ തടയുകയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 320 പേരെ അറസ്റ്റ് ചെയതു. ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. വിധിയുടെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി സാമൂഹിക വിരുദ്ധ ശക്തികള്‍ കലാപം നടത്താന്‍ ശ്രമം നടത്തി. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് വ്യക്തമാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക