Image

ഒടിയന്റെ കഥ മോഹന്‍ലാലിനു വേണ്ടി മാത്രം

Published on 28 November, 2018
ഒടിയന്റെ കഥ മോഹന്‍ലാലിനു വേണ്ടി മാത്രം
മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണ് ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്ക്കരിച്ചതെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്ക്‌ളബില്‍ നടത്തിയ മുഖാമുഖം പരിപ#ോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയാക്കുകയായിരുന്നു. ആറോ ഏഴോ മിനിട്ട് ദൈര്‍ഘ്യമുള്ള ഇന്‌ട്രോ സീനായിരുന്നു ആദ്യം എഴുതിയത്. ഒടിയനിലേക്കുള്ള വാതിലായിരുന്നു ആ സീന്‍. ആ സീന്‍ വായിച്ച ഉടനെ മോഹന്‍ലാല്‍ സിനിമയ്ക്ക് സമ്മതം മൂളി. ഹരികൃഷ്ണന്‍ പറഞ്ഞു.

പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു ഒടിയനിലെ മോഹന്‍ലാലിന്റെ അഭിനയം. തിരക്കഥാകൃത്ത് എന്ന നിലയക്ക് താന്‍ സംതൃപ്തനാണെന്നും ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്റെ മികവും പീറ്റര്‍ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഒരുക്കിയ കിടലന്‍ ആക്ഷന്‍ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു.

ഡിസംബര്‍ 14ന് രാജ്യാന്തര തലത്തില്‍ 3500 തിയേറ്ററുകളിലാണ് ഒടിയന്‍ റിലീസ് ചെയ്യുക. തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി ഇതേ ദിവസം റിലീസ് ചെയ്യും. തമിഴ് ഹിന്ദി ഭാഷകളിലേക്കും ഒടിയന്‍ മൊഴി മാറ്റി റിലസ് ചെയ്യുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക