Image

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒന്നിന്

ജോയ് ജോസഫ്. Published on 28 November, 2018
എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒന്നിന്
വാഷിംഗ്ടണ്‍ ഡി.സി : മേരിലാന്‍ഡ്, വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡി.സി. ഏരിയയിലെ ക്രൈസ്തവ കൂട്ടായ്!മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സിന്റെ ഇരുപത്തി ഏഴാമത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒന്നിന് ശനിയാഴ്ച മൂന്നു മണിക്ക് നടത്തുന്നു. മെരിലാന്റില്‍ സില്‍വര്‍ സ്പ്രിങ്ങിലുള്ള സതേണ്‍ ഏഷ്യന്‍ അഡ്വന്റിസ്റ്റ് ചര്‍ച്ചില്‍ (2001 റാന്‍ഡോള്‍ഫ് റോഡ് ) ആണ് ആഘോഷം നടത്തുന്നത്.

പതിനാറു വിവിധ സഭാ മെമ്പര്‍ ചര്‍ച്ചകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ, ആയിരത്തിലധികം കുടുംബാഗങ്ങള്‍ പങ്കെടുക്കുന്ന ആഘോഷം ഗൃഹാതുര സ്മരണകളുയര്‍ത്തി, ഒത്തുചേരലിന്റെയും, പരസ്പര സഹകരണത്തിന്റെയും സ്‌നേഹ വേദിയായി മാറും.

ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി ബേത് ലഹേമിലെ കാലിതൊഴുത്തില്‍ ഭൂജാതനായ യേശുവിന്റെ ജനനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍ , ക്രിസ്തുമസ് സന്ദേശം നല്‍കുവാന്‍ വിശിഷ്ടാതിഥികള്‍ എത്തും.

ഭക്തിനിര്‍ഭരവും ,വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മുത്തുകുടകകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ട അഥിതികളെയും വൈദികരെയും വേദിയിലേക്കാനയിക്കും.തുടര്‍ന്ന് സ്പിരിച്യുല്‍ അഡൈ്വസര്‍ റവ.സുനില്‍ സഖറിയയുടെ നേതൃത്വത്തില്‍ പതിനാറു പള്ളികളെ പ്രതിനിധീകരിച്ചു പതിനാറു വൈദികര്‍ പങ്കെടുക്കുന്ന ആരാധനയും യോഗത്തിനു ശേഷം, പൊതു സമ്മേളനവും നടക്കും.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന ജീവ കാരുണ്യനിധി കേരളത്തിലെ നിര്‍ധനരായ കുടുംബാംഗങ്ങളെയും, പാവപെട്ട വിദ്ധ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി മെമ്പര്‍ ചര്‍ച്ചുകള്‍ക്കു നല്‍കും.

പതിനാറു മെമ്പര്‍ ചര്‍ച്ചകളില്‍ നിന്നുള്ള മുന്നൂറിലധികം കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന, വര്‍ണ്ണശബളമായ കലാപരിപാടികള്‍, ക്രിസ്തുവിന്റെ തിരുപിറവിയെ അനുസ്മരിപ്പിക്കുന്ന സ്കിറ്റും,ഡാന്‍സും അവതരിപ്പിക്കുന്നതോടൊപ്പം പതിനാറിലധികം ഗായകസംഘങ്ങള്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കും.

ആഘോഷങ്ങള്‍ക്കു ശേഷം സ്‌നേഹ വിരുന്നും ഒരുക്കുന്നുണ്ടെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.ചെറിയാന്‍ സാമുവേലും, പ്രസിഡന്റ് ഡോ.ജോര്‍ജ് വറുഗീസും അറിയിച്ചു.

വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ഡോ.ജോര്‍ജ് വറുഗീസ് 301 947 5777, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.ചെറിയാന്‍ ശാമുവേല്‍ 703 901 5850

വാര്‍ത്ത: ജോയ് ജോസഫ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക