Image

2.0യ്‌ക്ക്‌ വന്‍വരവേല്‍പ്പ്‌

Published on 29 November, 2018
2.0യ്‌ക്ക്‌ വന്‍വരവേല്‍പ്പ്‌

ഒരു ഇന്ത്യന്‍ പ്രണയകഥ'യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ്‌ ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ്‌ 'ഞാന്‍ പ്രകാശന്‍'. പതിനാറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്‌. ഗസറ്റില്‍ പരസ്യം ചെയ്‌ത്‌ പ്രകാശന്‍ എന്ന പേര്‌ 'പി.ആര്‍.ആകാശ്‌ ' എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ്‌ ഫഹദ്‌ എത്തുന്നത്‌.

വലിയ ആഘോഷങ്ങളോടെയാണ്‌ രജനികാന്ത്‌ ചിത്രം 2.0 ആരാധകര്‍ വരവേറ്റത്‌. വളരെക്കാലമായി ആരാധകര്‍ കാത്തിരുന്ന ഈ സിനിമയ്‌ക്ക്‌ മികച്ച അഭിപ്രായമാണ്‌ തിയേറ്ററുകളില്‍ നിന്ന്‌ ലഭിക്കുന്നത്‌.

പുലര്‍ച്ചെ നാലു മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഫാന്‍സ്‌ ഷോകള്‍ നടന്നു. രജനിയുടെ ആദ്യ രംഗത്തിന്‌ വന്‍വരവേല്‍പാണ്‌ തിയേറ്ററുകളില്‍ ലഭിച്ചത്‌. ചില തിയേറ്ററുകളില്‍ ആദ്യ രംഗം അഞ്ചു മിനിറ്റോളം നിശ്ചലമാക്കി ആരാധകര്‍ക്ക്‌ ആഘോഷത്തിനുള്ള അവസരം ഉണ്ടാക്കി കൊടുത്തു.

കേരളത്തില്‍ 450 തിയേറ്ററുകളിലാണ്‌ ഇന്ന്‌ രജനി ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്‌. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്‌ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്‌. പതിനഞ്ചു കോടിയോളം രൂപ മുടക്കിയാണ്‌ മുളകുപാടം ഫിലിംസ്‌ വിതരണാവകാശം സ്വന്തമാക്കിയത്‌.

ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്‌. എ. ആര്‍ റഹ്‌ മാനാണ്‌ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌. നീരവ്‌ ഷായാണ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക