Image

ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന് നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.

Published on 29 November, 2018
ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
ന്യുയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐ.എ.പി .സി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയായുടെ അദ്ധ്യക്ഷതയില്‍ ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് . ജെയിംസ് കൂടല്‍ (പ്രസിഡന്റ് ),സുരേഷ് രാമകൃഷ്ണന്‍ (വൈസ് പ്രസിഡണ്ട് ),ആന്‍ഡ്രൂ
ജേക്കബ് (ജനറല്‍ സെക്രട്ടറി ),റെനി കവലയില്‍ (ജോയിന്റ് സെക്രട്ടറി ),സൈമണ്‍ വളാച്ചേരി (ട്രഷറര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍

അഡ് വൈസറി ബോര്‍ഡ് ചെയര്‍മാനായി ഈശോ ജേക്കബിനെയും, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ഡോ .ചന്ദ്രാ മിറ്റല്‍ ,ജോസഫ്  പൊന്നൊളി  ,ജോജി ജോസഫ് ,സി . ജി .ഡാനിയേല്‍ എന്നിവരേയും തെരെഞ്ഞെടുത്തു .

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടല്‍ 35 വര്‍ഷമായി സാമൂഹിക സാംസ്‌ക്കാരിക മാധ്യമ രംഗത്ത് സജീവമാണ്.ജയ്ഹിന്ദ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന വിഷന്‍ അറേബ്യാ പ്രോഗ്രാമിന്റെ  പ്രൊഡ്യൂസര്‍ ആയിരുന്നു .വിവിധ
മാധ്യമങ്ങളിലെ എഴുത്തുകാരന്‍ കൂടിയായ ജെയിംസ് കൂടല്‍  വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് കൂടിയാണ് .ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.എസ്. ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ് കൂടല്‍.

വൈസ് പ്രെസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുരേഷ് രാമകൃഷ്ണന്‍ ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധികരിക്കുന്ന  നേര്‍ക്കാഴ്ച്ച പത്രത്തിന്റെ മാനേജിങ് ഡയറക്ടറും പ്രമുഖ ബിസിനസുകാരനും ആണ് .ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ജനറല്‍ സെക്രെട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രൂ ജേക്കബ് ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെംബറും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാനും ആണ് .

ജോയിന്റ് സെക്രട്ടറി റെനി കവലയില്‍ പ്രമുഖ പ്രവാസി എഴുത്തുകാരനും സാംസ്‌കാരിക മാധ്യമരംഗത്ത് വ്യക്തി മുദ്രപ്പതിപ്പിച്ചിട്ടുള്ള സജീവപ്രവര്‍ത്തകന്‍ കൂടിയാണ് .  ഗ്രേറ്റര്‍ ഹൂസ്റ്റണ്‍  മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട  സൈമണ്‍ വളാച്ചേരി നേര്‍ക്കാഴ്ച്ച പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും ആണ് .

ഐ .എ .പി .സി നാഷണല്‍ സെക്രട്ടറി ജേക്കബ് കുടശ്ശനാട് , റോയ് തോമസ് ,സംഗീത ദുവ , ബാബു ചാക്കോ ,സജി ഡൊമനിക് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

ഡോ.  മാത്യൂ ജോയിസ്   ഡയറക്ടര്‍ ബോര്‍ഡ്  സെക്രട്ടറി
+1 (513) 3109270



ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
ജെയിംസ് കൂടല്‍
ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
സുരേഷ് രാമകൃഷ്ണന്‍
ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
ആന്‍ഡ്രൂ ജേക്കബ്ബ്
ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
റെനി കവലയില്‍
ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
സൈമണ്‍ വളാഞ്ചേരി
ഐ .എ.പി .സി ഹൂസ്റ്റണ്‍ ചാപ്റ്ററിന്  നവ നേതൃത്വം ജെയിംസ് കൂടല്‍ പ്രസിഡന്റ്.
ഈശോ ജേക്കബ്ബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക