Image

പണം വാങ്ങി പാടുന്നുണ്ടെങ്കില്‍ വിഹിതവും നല്‍കണം : ഇളയരാജ

Published on 29 November, 2018
പണം വാങ്ങി പാടുന്നുണ്ടെങ്കില്‍ വിഹിതവും നല്‍കണം : ഇളയരാജ
ചെന്നൈ: താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ പൊതുവേദിയില്‍ പാടുന്നതിന് റോയല്‍റ്റി ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ ഇളയരാജ. സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണമെന്നും  നിയമപ്രകാരം അവകാശപ്പെട്ട വിഹിതമാണ് ആവശ്യപ്പെട്ടതെന്നും ഇളയരാജ വ്യക്തമാക്കി. റോയല്‍റ്റി ശേഖരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ഫിലിം മ്യൂസിക് ആര്‍ടിസ്റ്റ് അസോസിയേഷനെയാണ് ഇളയരാജ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012 ല്‍ ഭേദതഗി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് റോയല്‍റ്റി ആവശ്യപ്പെടുന്നത്.

പാട്ടിന് പിഴ നല്‍കേണ്ടിവരുമെന്ന് ഇളയരാജ പറയുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം തന്റെ പാട്ടു പാടിയതിനു പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടു സുഹൃത്തായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക