Image

നാന്‍സി പെലോസി തലപ്പത്തേക്ക് (ബി. ജോണ്‍ കുന്തറ)

Published on 29 November, 2018
നാന്‍സി പെലോസി തലപ്പത്തേക്ക്  (ബി. ജോണ്‍ കുന്തറ)
കാലിഫോര്‍ണിയയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള, നാന്‍സി പെലോസി (78) യു.എസ് ഹൗസ് സ്പീക്കറാകുന്നത്ഇതാദ്യമല്ല. 2007 മുതല്‍ 2011 വരെ ഇവര്‍ ഈ പദവി അലങ്കരിച്ചിരുന്നു. ആദ്യ വനിതാ അദ്ധ്യക്ഷ എന്ന സ്ഥാനവും ഇവര്‍ക്കു തന്നെ.

സ്പീക്കര്‍ പദവി ഭരണഘടന അനുശാസിക്കുന്ന സ്ഥാനം. കൂടാതെ പ്രസിഡന്റ് പിന്തുടര്‍ച്ച ക്രമത്തില്‍ മൂന്നാം അവകാശിയും. അതായത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ ഇല്ലെങ്കില്‍ അടുത്തതായി പ്രസിഡന്റാകേണ്ടത് സ്പീക്കര്‍.

ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഭരിക്കുമ്പോള്‍ ഡമോക്രാറ്റായ സ്പീക്കര്‍ ആകുന്നത് ഇവര്‍ക്കൊരു പുത്തരിയല്ല. 2007 ല്‍ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജോര്‍ജ് ബുഷ് ആയിരുന്നു പ്രസിഡന്റ്. 2011 ല്‍ ഒബാമയുടെ സമയത്തു ആ സ്ഥാനം നഷ്ടപ്പെട്ടു. കോണ്‍ഗ്രസില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമില്ലാതായി.

ഇന്നും പെലോസി അഭിമുഖീകരിക്കുന്നത് ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ്റിനെ. എന്നാല്‍ ഒരു വ്യത്യാസം സെനറ്റ് ഡെമോക്രാറ്റ്സിന്റ്റെ കരങ്ങളിലില്ല എന്നുമാത്രം. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒരു സവിശേഷത ഇതാണ് ഭരണം പലപ്പോഴും ഭിന്ന കക്ഷികളുടെ കൈകളില്‍ എത്തുകയെന്നത്.

അമേരിക്കയില്‍ ഒരു നിയമവും കോണ്‍ഗ്രസ്സും, പ്രസിഡന്റ്റും അംഗീകരിക്കാതെ നടപ്പാക്കുവാന്‍ പറ്റില്ല എന്നതാണ്. ആയതിനാല്‍ ഹൗസിലോ സെനറ്റിലോ ഒരു ബില്‍ പാസ്സായി എന്നതിനാല്‍ അത് നിയമമാകില്ല. ഇവിടാണ് ഒരു നേതാവിന്റെ കഴിവ് കാട്ടേണ്ടത്.

ട്രമ്പ് ഡെമോക്രാറ്റ്‌സിന്റെചങ്ങാതിയല്ല എന്നുമാത്രമല്ല പലരുടേയും ഒരു കടുത്ത എതിരാളി കൂടിയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പലേ അംഗങ്ങളും അവരുടെ ഒരു പ്രധാന ചുമതലയായി കണക്കാക്കുന്നത് ട്രംപിനെ കാലം തികക്കാതെ പുറത്തു ചാടിക്കുക എന്നതാണ്

ജനുവരിയില്‍ നാന്‍സി പെലോസി സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കും. അന്നുമുതല്‍ തീര്‍ച്ചയായും നനമുക്ക് വാഷിംഗ്ടണ്‍ ഡിസി ഒരു ശബ്ദകോലാഹല കേന്ദ്രമായി മാറുന്നതു കാണാം.

സെനറ്റ് ഏതാണ്ട് മുഴുവന്‍ തന്നെ ഡൊണാള്‍ഡ് ട്രംപിനെ തുണക്കും എന്നതില്‍ സംശയമില്ല. കൂടാതെ അവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സിന്റ്റെ സെനറ്റിലുള്ള എണ്ണവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

പെലോസി ഡിസി രാഷ്ട്രീയത്തില്‍ ഒരു പുതുമുഖമല്ല. വളരെ നാളുകളായി പലേ, രീതികളിലും കളിക്കുന്ന ഒരു കൂട്ടുകളിക്കാരി. പലേ അടവുകളും കണ്ടും കേട്ടും വളര്‍ന്ന ഒരു അനുഭവ സമ്പന്ന.

ഇന്നത്തെ രാഷ്ട്രീയ അന്തരീഷത്തില്‍, പ്രതിപക്ഷം നല്‍കുന്ന തലവേദനയില്‍ കൂടുതല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുമായിരിക്കും ഇവര്‍ക്കു കിട്ടുക. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പുരോഗമന, അഥവാ സോഷ്യലിസ്റ്റുകള്‍. അവര്‍ക്കുള്ള കാര്യപരിപാടി രാജ്യഭരണം ആയിരിക്കില്ല. ആദ്യ നടപടി ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കുക, രണ്ടാമത് സാമൂഹത്തില്‍, സാമ്പത്തിക സാംസ്‌കാരിക രംഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക.

ഇതുരണ്ടും വെറും പ്രസ്താവനകളിലും, വാചക കസര്‍ത്തുകളിലും അവസാനിക്കും എന്നതായിരിക്കും സത്യാവസ്ഥ. ഒന്നാമത്, പോലോസി പുറമേ പുരോഗനവാദം ചമയുമെങ്കിലും ഇവര്‍ ഒരു തികഞ്ഞ ക്യാപ്പിറ്റലിസ്റ്റാണ് ഇവര്‍ കാലിഫോര്‍ണിയയില്‍ അനേക കോടികളുടെ ആസ്തിയുള്ള വ്യക്തി. കൂടാതെകോണ്‍ഗ്രസിലുള്ള അംഗങ്ങളില്‍ എണ്‍പതു ശതമാനവും കോടിപതികള്‍.

ജനുവരി നമ്മെ കാത്തിരിക്കുന്നത് നൂറുകണക്കിന് കുറ്റാന്വേഷണങ്ങള്‍ ആയിരിക്കും അതില്‍ ഒട്ടുമുക്കാല്‍ ട്രംപിനെപറ്റിയും കുടുംബാംഗങ്ങളെ പറ്റിയും. റഷ്യ ഇന്നും, റോബര്‍ട്ട് മുള്ളര്‍ കെടാന്‍ സമ്മതിക്കാത്ത മിന്നി നില്‍ക്കുന്ന തിരി എന്നോര്‍ക്കുക.

രണ്ടു വര്‍ഷങ്ങള്‍ക്കകം വരുവാനിരിക്കുന്നതിരഞ്ഞെടുപ്പില്‍, സമ്മതിദായകരോട് തങ്ങള്‍, ഈ രാജ്യ നന്മക്കുവേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരുമെന്ന് ഇതില്‍ എത്രപേര്‍ ചിന്തിക്കുന്നുണ്ട്?

മുകളില്‍ സൂചിപ്പിച്ചതുപോലെ, നമുക്കിന്നുള്ളത് ഒരു വിഘടിത ഭരണമാണ് ആര്‍ക്കും ഏകപഷീയമായി ഒന്നും നടപ്പാക്കുന്നതിനോ നേടുന്നതിനോ പറ്റില്ല. മുഷ്‌കട നിലപാട് ആരെടുത്താലും ഒന്നും മുന്നോട്ട് പോകില്ല ഒരു ഭരണ സ്തംഭനം കൊണ്ടുവരുക അത്രമാത്രം.

മുന്‍ഗാമികള്‍ പലരും ഇങ്ങനൊരു സാഹചര്യത്തില്‍, കൊടുക്കുക വാങ്ങുക, പരസ്പരം പലതും കണ്ടില്ല എന്നു നടിച്ചും, ഒരുപാട് നല്ല ഭരണ പരിഷ്‌ക്കാരങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. അതെല്ലാം പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റ്റെ ഭരണകാലം പഠിക്കുന്നവര്‍ക്ക് കാണുവാന്‍ പറ്റും. നാന്‍സി പോലോസി രാജ്യനന്മ ലക്ഷ്യമാക്കി അണികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കില്ല എന്നാശിക്കാം.അല്ലെങ്കില്‍, രണ്ടുവര്‍ഷ സ്പീക്കറായി മാറും.

Join WhatsApp News
മല്ലനും മാധേവനും 2018-11-29 23:15:08
അല്ലേലും ഇയാളെന്തിനാണ് നാൻസി പെലോസിയെക്കുറിച്ചെഴുതുന്നത് ? ഇയാൾക്ക് ട്രംപിനെ കുറിച്ചെഴുതിക്കൂടെ ? എന്താ മതിയായോ ? നാറി തുടങ്ങിയല്ലോ . ഇനി എങ്കിലും ആ കുട്ട താഴത്ത് വച്ച് കൂടെ ? അല്ലെങ്കിൽ ബോബിയുടെ തലയിൽ വച്ച് കൊടുക്ക് . ചെറിയ നാറ്റം ഒന്നും അദ്ദേഹത്തിന് ഒരു നാറ്റമല്ല . ട്രംപിന്റെ ബേസിൽ പെട്ട ആളാ .ഏഴാം ക്ലാസ്സും ഡ്രില്ലും .  ക്ഷമിക്കണം സാറിൻമാരെ . ഈ മലയാളിയിലെ മല്ലനും മധേയവനും ആണ് കുന്തറ അച്ചായയും ബോബി കുട്ടനും  നിങ്ങളുടെ നേതാവ് റേഷ്യയിലേക്ക് കടന്നു കളയുമോ എന്നാണ് പേടി . എന്തൊക്ക നൂലമാലകളാണ് ഒന്നഴിക്കാൻ തുടങ്ങുമ്പോൾ വേറൊന്നു മുറുകും . ഒരു ഊരാ കുടുക്ക് തന്നെ  കൂടെ നിന്നവർ മുഴുവനും അകത്തായി . എന്നിട്ടും പിടിച്ചു നിൽക്കുകയാണ് .   ങ്ങ! നാൻസി പെലോസിയുടെ കൂടെ കൂടിക്കോ അതാ നല്ലത് 

Impeach him 2018-11-29 12:30:35
Your boss is getting close to either resigning or impeached . This is the best time to praise Pelosy and join the Democratic party.  Call Bobby too. 
Trumpan 2018-11-30 09:04:52
Trump ingere nadu kadathumo enna asankayanipol Nancyude koode koodiyathe.
truth and justice 2018-11-30 13:48:36
If president Clinton cannot be impeached then no other president will be impeached.sorry
Boby Varghese 2018-11-30 16:08:50
Hey Truth and Justice, President Clinton was impeached.
Senate did not convict him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക