Image

ശനിയാഴ്ച സാഹിത്യ സല്ലാപം- രണ്ടാമൂഴം പുസ്തക പരിചയം ചര്‍ച്ച

Published on 29 November, 2018
 ശനിയാഴ്ച സാഹിത്യ സല്ലാപം-  രണ്ടാമൂഴം പുസ്തക പരിചയം ചര്‍ച്ച
  • ഡാലസ്: 2018 ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘രണ്ടാമൂഴം’ എന്ന പേരിലായിരിക്കും നടത്തുക. ഇന്ത്യയിലും വിദേശത്തും ഹൃദയാരോഗ്യ പരിപാലന രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം. പി. രവീന്ദ്രനാഥിന്‍റെ ‘രണ്ടാമൂഴം എന്ന ഏറ്റവും പുതിയ പുസ്തകമാണ് ഈ സാഹിത്യ സല്ലാപത്തില്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കുന്നത്. തന്‍റെ സഹോദരിയില്‍ നിന്ന് വൃക്ക സ്വീകരിച്ചിട്ട് 23 ആണ്ടുകള്‍ പിന്നിടുന്ന ഡോ. എം. പി. രവീന്ദ്രനാഥിന്‍റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്‍റെ പ്രതിപാത്യ വിഷയം. ഡാലസ്സില്‍നിന്നുമുള്ള നിസ്സി എബ്രഹാം ആണ് പുസ്തക പരിചയം നടത്തുന്നത്. ഡോ. രവീന്ദ്രനാഥനും അദ്ദേഹവുമായി അടുത്ത അറിവും പരിചയവുമുള്ള സുഹൃത്തുക്കളും സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. മലയാളികളെ ബാധിക്കുന്ന വൃക്ക രോഗങ്ങളെക്കുറിച്ചും അതിന്‍റെ ചികിത്സവിധികളെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിനെയും അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടികളെയും കുറിച്ചും കൂടുതല്‍ അറിയുവാനും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    2018 നവംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 86 – മത് ജന്മദിനം ആഘോഷിക്കുന്ന ‘മലയാളികളുടെ പ്രിയ കവി ചെറിയാന്‍ കെ. ചെറിയാനോടൊപ്പം’ ആയിരുന്നു. ഇന്ത്യയിലും വിദേശത്തും മലയാള സാഹിത്യ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍റെ സംഭാവനകളെ മുന്‍നിര്‍ത്തി ഡോ. എന്‍. പി. ഷീല ആണ് ആശംസാ പ്രമേയം അവതരിപ്പിച്ചത്. കവിയുമായി അടുത്ത അറിവും പരിചയവുമുള്ള അനേകം സുഹൃത്തുക്കള്‍ സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

    ചെറിയാന്‍ കെ. ചെറിയാന്‍, സി.എം.സി., നന്ദകുമാര്‍ ചാണയില്‍, പി. പി. ചെറിയാന്‍, ജോസഫ് പോന്നോലി, ജോര്‍ജ് വര്‍ഗീസ്, തോമസ് ഫിലിപ്പ് റാന്നി, മേരി ജോസ്, രാജമ്മ തോമസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു നെല്ലിക്കുന്ന്, ഡോ. രാജന്‍ മര്‍ക്കോസ്, എ. കുര്യാക്കോസ്, ഡോ. തെരേസ ആന്റണി, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് തോമസ്, ചാക്കോ ജോര്‍ജ്ജ്, അലക്‌സാണ്ടര്‍ വര്‍ഗീസ്, ജേക്കബ് സി. ജോണ്‍, ജോസഫ് മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

    എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് . 18572320476 കോഡ് 365923

    ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269. Join us on Facebook https://www.facebook.com/groups/142270399269590/

    റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക