Image

ചരിത്രം സൃഷ്ടിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടുത്തം

Published on 29 November, 2018
 ചരിത്രം സൃഷ്ടിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടുത്തം
ടോക്കിയോ: കൊഴുപ്പു കലകളിലെ മൂലകോശങ്ങളില്‍നിന്ന് രക്തത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ പ്ലേറ്റ്‌ലറ്റ് വികസിപ്പിച്ചെടുക്കാമെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അര്‍ബുദ ചികില്‍സയില്‍ ഉള്‍പ്പെടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ് ഈ കണ്ടുപിടിത്തം. ജപ്പാനിലെ കിയോ സര്‍വകലാശാലയിലെ യുമികോ മാറ്റ്‌സുബാരയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍.

രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഘടകമായ പ്ലേറ്റ്‌ലറ്റ് ഇപ്പോള്‍ രക്തദാതാക്കളില്‍നിന്നാണു ശേഖരിക്കുന്നത്. കീമോതെറപ്പിക്കു വിധേയരാകുന്നവര്‍ ഉള്‍പ്പെടെയുള്ള അര്‍ബുദ രോഗികള്‍, കരള്‍ രോഗികള്‍ തുടങ്ങിയവര്‍ക്കാണു പ്ലേറ്റ്‌ലറ്റ് കുത്തിവയ്‌ക്കേണ്ടി വരുന്നത്. എന്നാല്‍, അണുബാധ മൂലവും കുത്തിവയ്ക്കുന്ന പ്ലേറ്റ്‌ലറ്റ് രോഗിയുടെ ശരീരം സ്വീകരിക്കാത്തതു കാരണവും ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലവില്‍ അഭിമുഖീകരിക്കുന്നുണ്ട്.

കൊഴുപ്പു കോശത്തില്‍നിന്നു പരീക്ഷണ ശാലയില്‍ വികസിപ്പിച്ചെടുക്കുന്ന പ്ലേറ്റ്‌ലറ്റിന് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. എലികളില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്നും സാധാരണ പ്ലേറ്റ്‌ലറ്റുകളെപ്പോലെ ഇവ പ്രവര്‍ത്തിച്ചെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പ്രതിവര്‍ഷം ലോകമെമ്പാടും കൈമാറ്റം ചെയ്യപ്പെടുന്നത് 45 ലക്ഷം പ്ലേറ്റ്‌ലറ്റ് യൂണിറ്റുകളാണ്. ഇവ മുഴുവന്‍ മനുഷ്യദാതാക്കളില്‍നിന്നാണു കണ്ടെത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക