Image

പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക്

പി.പി. ചെറിയാന്‍ Published on 30 November, 2018
പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക്
കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ ഈയ്യിടെ ഉണ്ടായ കാട്ടുതീയില്‍ കത്തിയമര്‍ന്ന് പാരഡൈസ് സിറ്റിയിലെ വിദ്യാലയത്തിലെ 980 കുട്ടികള്‍ക്കും, 105 അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക് വീതം നല്‍കി 90 വയസ്സുള്ള ബിസിനസ്സ്മാന്‍ മാതൃക കാട്ടി.

പാരഡൈസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇന്ന് ഭവനരഹിതരാണ്. കാലിഫോര്‍ണിയായുടെ ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ കാട്ടുതീയില്‍ ഇവരുടെ വീടുകള്‍ എല്ലാം അഗ്നിക്കിരയായി.

സാന്‍ഡിയാഗോയിലുള്ള ബോബുവില്‍സന്‍ എന്ന വ്യാപാരി(90) ഈ വാര്‍ത്ത കേട്ടയുടന്‍ ഇവരെ സഹായിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും 1.1 മില്യന്‍ ഡോളര്‍ സ്‌ക്കൂളില്‍ വിതരണം ചെയ്യുകയുമായിരുന്നു.

ഞാന്‍ എത്ര വൈകിയാലും വീട്ടില്‍ ചെല്ലുമ്പോള്‍ ഭക്ഷണം നല്‍കുന്നതിന് എന്റെ അമ്മയും, കിടന്നുറങ്ങുന്നതിന്  ഒരു ബെഡും എനിക്കുണ്ട്. എന്നാല്‍ പരഡൈസ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇതിനുള്ള സാഹചര്യമില്ലല്ലോ എന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ചെക്കുകള്‍ നല്‍കി കഴിഞ്ഞശേഷം ബോബ് വില്‍സണ്‍ പറഞ്ഞു. 500 മൈല്‍ യാത്രചെയ്താണ് ബോംബ് വില്‍സണ്‍ സ്‌ക്കൂളില്‍ ചെക്കുകള്‍ വിതരണം ചെയ്യുന്നതിന് എത്തിച്ചേര്‍ന്നത്. 153000 ഏക്കര്‍ പ്രദേശം  അഗ്നിക്കിരയാകുകയും 88 പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.

പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക്
പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക്
പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക