Image

ജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്‌; നടി പ്രവീണയുടെ മകളുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

Published on 30 November, 2018
ജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്‌; നടി പ്രവീണയുടെ മകളുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌


തിരുവനന്തപുരം: ജില്ലാ കലോത്സവത്തിന്റെ നാടകവേദിയില്‍ കൂട്ടത്തല്ല്‌. നെയ്യാറ്റിന്‍കര ജെ.ബി.എസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരവേദിയിലായിരുന്നു സംഭവം.

സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. കവടിയാര്‍ ക്രൈസ്റ്റ്‌ നഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു.

നെയ്യാറ്റിന്‍കര ബോയ്‌സ്‌ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക്‌ സാരമായ പരിക്കുണ്ടെന്നും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

കവടിയാര്‍ ക്രൈസ്റ്റ്‌ നഗര്‍ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയും നടി പ്രവീണയുടെ മകളുമായ ഗൗരി പ്രമോദ്‌, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്‌, അധ്യാപകരായ വിന്‍സെന്റ്‌, ലക്ഷ്‌മി രംഗന്‍ തുടങ്ങിയവര്‍ക്കാണ്‌ പരിക്കേറ്റത്‌.

ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. ഗൗരി പ്രമോദിന്‌ കാലിലും ഗൗരി ജ്യോതിഷിന്‌ കൈയ്‌ക്കുമാണ്‌ പരിക്കേറ്റത്‌.


നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ്‌ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന്‌ വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന്‌ കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത്‌ ക്രൈസ്റ്റ്‌ നഗറിലെ വിദ്യാര്‍ഥികള്‍ക്ക്‌ അനുവദിച്ചിരുന്ന മുറിയിലാണ്‌. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ ക്രൈസ്റ്റ്‌ നഗറിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക