Image

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച നാവികസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

Published on 30 November, 2018
ഭാര്യയുടെ  നഗ്‌നചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച നാവികസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

പൂനെ: ഭാര്യയുടെ മോര്‍ഫ്‌ ചെയ്‌ത നഗ്‌നചിത്രങ്ങള്‍ നാവികസേന ഉദ്യോഗസ്ഥന്‍ പ്രചരിപ്പിച്ചതായി പരാതി. ആര്‍മി മുന്‍ ഓഫീസറായ ഭാര്യ തന്നെയാണ്‌ നാവികസേന കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കിയത്‌. കൊന്ദ്വ പോലീസ്‌ സ്റ്റേഷനിലാണ്‌ യുവതി പരാതി നല്‍കിയത്‌.

ഭര്‍ത്താവിന്‌ പോണ്‍ ചിത്രങ്ങളോട്‌ ആസക്തിയുണ്ടായിരുന്നുവെന്ന്‌ യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ പോണ്‍ ചിത്രങ്ങളുടെ അടിമയായിരുന്നുവെന്നും പരസ്‌ത്രീ ബന്ധമുണ്ടായിരുന്നുവെന്നും യുവതിപറയുന്നു. ഇതൊക്കെ മനസിലാക്കിയപ്പോള്‍ കുട്ടികളുമായി പൂനെയിലുള്ള സ്വന്തം വീട്ടിലേക്ക്‌ താമസം മാറ്റിയിരുന്നെന്നും യുവതി പോലീസിന്‌ മൊഴി നല്‍കി.

ഡല്‍ഹിയില്‍യില്‍ നിന്ന്‌ പൂനെയിലേക്ക്‌ പോകുമ്പോള്‍ ഭര്‍ത്താവിന്‍റെ മൊബൈല്‍ കൈവശം വെച്ചതോടെയാണ്‌ സംഭവം യുവതി അറിയുന്നത്‌.

ഫോണ്‍ പരിശോധിച്ചപ്പോള്‍ തന്‍റെയും സുഹൃത്തിന്‍റെ ഭാര്യയുടെയും രഹസ്യചിത്രങ്ങള്‍ കാണുകയും ഫോട്ടോകള്‍ അശ്ലീല ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്‌ലോഡ്‌ ചെയ്‌ത വിവരം അറിയുകയും ചെയ്‌തു.പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മെയിലില്‍ നിന്നാണ്‌ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തതെന്ന്‌ കണ്ടെത്തുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക