Image

മസ്‌ക്കറ്റില്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ 'പ്രവാസികള്‍ക്കൊപ്പം'എന്ന പരിപാടി വെള്ളിയാഴ്ച,

ബിജു വെണ്ണിക്കുളം Published on 30 November, 2018
മസ്‌ക്കറ്റില്‍  മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ  'പ്രവാസികള്‍ക്കൊപ്പം'എന്ന പരിപാടി  വെള്ളിയാഴ്ച,
മസ്‌കറ്റ് :  ഒമാന്‍ സെന്റര്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ 201819 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ 'പ്രവാസികള്‍ക്കൊപ്പം'എന്ന പരിപാടി നവംബര്‍ 30 , വെള്ളിയാഴ്ച,4 PM നു മാര്‍ത്തോമാ ചര്‍ച് ഇന്‍ ഒമാനില്‍ വച്ച് നടത്തപെടുന്നു

.പ്രമുഖരായ വ്യക്തികള്‍ നേതൃത്വം നല്‍കുന്ന ഈ പരിപാടി എല്ലാ പ്രവാസികള്‍ക്കും ഉപയോഗപെടുന്ന രീതിയില്‍ ക്രെമീകരിച്ചിരിക്കുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രവാസി ക്ഷേമ പദ്ധതികള്‍, പുതിയ ബിസിനസ്സ് സംരംഭങ്ങള്‍, നാട്ടില്‍ മടങ്ങി എത്തിയവരുടെ അനുഭവങ്ങള്‍,പ്രവാസവും ജീവിത ശൈലി രോഗങ്ങളും ചികിത്സയും തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ ക്രെമീകരിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും അബീര്‍ ഹോസ്പിറ്റല്‍ ഡിസ്‌കൗണ്ട് മെഡിക്കല്‍ കാര്‍ഡും പ്രവാസ ക്ഷേമ നിധിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്തിരിക്കുന്നു.




മസ്‌ക്കറ്റില്‍  മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ  'പ്രവാസികള്‍ക്കൊപ്പം'എന്ന പരിപാടി  വെള്ളിയാഴ്ച,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക