Image

യുവതി പ്രവേശനമല്ല ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാല്‍

Published on 30 November, 2018
യുവതി പ്രവേശനമല്ല ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനമല്ല ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാല്‍ എം.എല്‍എ. 

റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ പോലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്നങ്ങളുമാണ് സമര വിഷയങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. 

ശബരിമലയിലെ സമരത്തില്‍ നിന്നും ബി.ജെ.പി പിറകോട്ട് പോയിട്ടില്ലെന്നും സമരം ശക്തിപ്പെടുത്തി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ബി.ജെ.പി. സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക