Image

ടെക്‌ ലോകത്തെ മികച്ച വനിതകളുടെ പട്ടികയില്‍ നാല്‌ ഇന്ത്യക്കാര്‍

Published on 30 November, 2018
ടെക്‌ ലോകത്തെ  മികച്ച വനിതകളുടെ പട്ടികയില്‍ നാല്‌ ഇന്ത്യക്കാര്‍

ന്യൂയോര്‍ക്‌: യു.എസിലെ ടെക്‌ വ്യവസായരംഗത്തെ ഏറ്റവും പ്രശസ്‌തരായ 50 വനിതകളുടെ പട്ടികയില്‍ നാല്‌ ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു. ഊബറിന്റെ സീനിയര്‍ ഡയരക്ടര്‍ ആയ കോമള മങ്‌താനി. ഐഡന്റിറ്റി മാനേജ്‌മെന്റ്‌ കമ്പനി `ഡ്രോബ്രിഡ്‌ജ' സ്ഥാപകയായ കാമാക്ഷി ശിവരാമകൃഷ്‌ണന്‍, ഇലക്ടോണിക്‌സ്‌-ഓട്ടോണോമസ്‌ വാഹന സ്റ്റാര്‍ട്ടപ്‌ കമ്പനിയായ നിയോയുടെ യു.എസ്‌ സിഇഒ പത്മശ്രീ വാരിയര്‍, സ്റ്റീമിംഗ്‌ പ്ലാറ്റഫോം കോണ്‍ഫ്‌ലൂവന്റിന്റെ സഹ സ്ഥാപകയും ചീഫ്‌ ടെക്‌നോളജി ഓഫീസറും കൂടിയായ നേഹ നാര്‍ഖെഡെ എന്നിവരാണ്‌ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍.

സാങ്കേതികരംഗത്ത്‌ വ്യക്തിഗതനേട്ടം കൈവരിച്ച വനിതകളുടെ പട്ടിക ഫോബ്‌സ്‌ ആണ്‌ തയ്യാറാക്കിയത്‌. ഐ.ബി.എംന്റെ സിഇഒ ചിന്നി റോമറ്റി, നെറ്‌ഫ്‌ലിക്‌സ്‌ എക്‌സിക്യൂട്ടീവ്‌ ആന്‍ ആരോണ്‍ എന്നിവരാണ്‌ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക