Image

ജമ്മു കാശ്‌മീര്‍; പെല്ലറ്റ്‌ ആക്രമണത്തിനിരയായ 19 മാസം പ്രായമുള്ള ഹിബ നിസാറിന്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം

Published on 30 November, 2018
ജമ്മു കാശ്‌മീര്‍; പെല്ലറ്റ്‌ ആക്രമണത്തിനിരയായ 19 മാസം പ്രായമുള്ള ഹിബ നിസാറിന്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം
ശ്രീനഗര്‍: ഷോപിയാനില്‍ വെച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ പെല്ലറ്റാക്രമണത്തില്‍ കണ്ണിന്‌ പരിക്കേറ്റ 19 മാസം പ്രായമുള്ള ഹിബാ നിസാറിന്‌ ജമ്മു കാശ്‌മീര്‍ സര്‍ക്കാറിന്റെ ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം.

ഷോപിയാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഒവൈസ്‌ അഹമദ്‌ പെണ്‍കുഞ്ഞിന്റെ കുടുംബത്തിന്‌ തുക കൈമാറിയതായി സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ്‌ അറിയിച്ചു. ഹിബയുടെ പരിപൂര്‍ണ്ണ ആരോഗ്യത്തിനായി സംസ്ഥാനം എന്തു സഹായം നല്‍കാനും തയ്യാറാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിബയ്‌ക്ക്‌ പെല്ലറ്റാക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച്‌ സര്‍ക്കാര്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌ . മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ഹിബയെ സംസ്ഥാനത്തിന്റെ പുറത്തു കൊണ്ടു പോകാമെന്ന്‌ സര്‍ക്കാര്‍ ഉപദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന്‌ വേണ്ടെന്ന്‌ വെക്കുകയായിരുന്നു.

സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന്‍ ജമ്മു കാശ്‌മീര്‍ പൊലീസിനോടും സര്‍ക്കാരിനോടും സംഭവത്തില്‍ വിശദീകരണം നേടിയിട്ടുണ്ട്‌. ഹിബയ്‌ക്ക്‌ വെടിയേറ്റ സാഹചര്യത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Join WhatsApp News
വിദ്യാധരൻ 2018-12-01 23:00:30
എന്ത് പിഴച്ചാ കൊച്ചു കുഞ്ഞീവിതം 
അന്ധകാരത്തിൽ ആണ്ടുപോയിടുവാൻ?
എന്താണ്   ദൈവത്തിൻ ഉദ്ദേശ്യമെന്നത് 
ചിന്തിച്ചിട്ടുത്തരം ഒട്ടുമേ കിട്ടുന്നുമില്ല 
ഒന്നു ചീഞ്ഞിട്ടു വേണമല്ലല്ലോ മ-
റ്റൊന്നിനു വളമായി തീരുവാൻ ?
ഇങ്ങനെ ചിന്തിച്ചു നമ്മെളെന്തിനു 
വിങ്ങുന്നു തല പുണ്ണാക്കി മാറ്റുന്നു ?
പാവം ആ കുഞ്ഞിന്റെ ജീവിതം പോയി 
നോവുന്നു നെഞ്ചകം ദൈവം ചിരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക