Image

ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ വിശേഷങ്ങള്‍

ബിന്ദു ടിജി Published on 01 December, 2018
ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ വിശേഷങ്ങള്‍
പുതുമയുടെ നിറഭേദങ്ങളുമായി ലോകമലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വാര്‍ത്തകളും വിശേഷങ്ങളും കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഇ.എസ്.ടി.) സംപ്രേക്ഷണം ചെയ്യുന്ന യു എസ് വീക്ക്‌ലി റൗണ്ട് അപ്പ് ഈ ആഴ്ചയും നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

ഈ ആഴ്ചയിലെ പ്രോഗ്രാമുകള്‍ :

• അമേരിക്കയില്‍ അഭയാര്‍ഥികളുടെ പ്രവാഹത്താല്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സംഘര്‍ഷഭരിതമാകുന്നു. 

• ജനറല്‍ മോട്ടോഴ്‌സ് അഞ്ചു ഫാക്ടറികള്‍ നിര്‍ത്തലാക്കുന്നു. പതിനയ്യായിരത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.  

• ഹോളിവുഡില്‍ നിന്ന് ജെന്നിഫര്‍ ലോപെസിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

• ന്യൂയോര്‍ക്ക് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസ്സിന് ന്യൂയോര്‍ക്ക് മലയാളി സമൂഹം ഉജ്ജ്വല സ്വീകരണം നല്‍കി.

• അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ചിക്കാഗോയില്‍ എത്തിയ റോഷി അഗസ്റ്റിന്‍ എം എല്‍ എ ക്കു ചിക്കാഗോ യു ഡി എഫിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

• ഫോമാ സെന്‍ട്രല്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും വിപുലമായ പരിപാടികളോടെ നടന്നു. 

• ഹ്യൂസ്റ്റണില്‍ വെച്ചു നടക്കുന്ന ചിക്കാഗോ രൂപതയുടെ ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് കിക്ക് ഓഫ് 
വിജയകരമായി നടന്നു. 

• ഫോമാ മിഡ് അറ്റലാന്റിക് റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ന്യൂജേഴ്‌സിയില്‍ വിവിധ പരിപാടികളോടെ നടന്നു. 

എന്നെന്നും അമേരിക്കയിലെ ആഴ്ചാവിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ വിശേഷങ്ങളും പുതുമ നിറഞ്ഞതായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ് എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

ബിന്ദു ടിജി

ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ വിശേഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക