Image

നാലു വര്‍ഷത്തിനിടെ അമേരിക്കയില്‍ 20000-ല്‍ ഏറെ ഇന്ത്യാക്കാര്‍ അഭയം തേടി

Published on 01 December, 2018
നാലു വര്‍ഷത്തിനിടെ അമേരിക്കയില്‍ 20000-ല്‍ ഏറെ ഇന്ത്യാക്കാര്‍ അഭയം തേടി
വാഷിംങ്ങ്ടണ്‍: ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്ക് പ്രകാരം 2014 ന് ശേഷം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഇന്ത്യക്കാര്‍ എ 20,235

ഈ വര്‍ഷം ജൂലൈ വരെരാഷ്ട്രീയ അഭയം തേടിയത് 7,214 ഇന്ത്യക്കാര്‍. ഇതില്‍ 296 പേര്‍ സ്ത്രീകളാണ്.  നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന് (എന്‍.എ.പി.എ) ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് വിവരങ്ങള്‍ കൈമാറിയത്.

2014 ല്‍ 2,306 ഇന്ത്യക്കാരും 2015 ല്‍ 96 സ്ത്രീകള്‍ ഉള്‍പ്പെടെ 2,971 ഇന്ത്യക്കാരുമാണ് രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. 2016 ആയപ്പോഴേക്കും123 സ്ത്രീകള്‍ ഉള്‍പ്പെടെ 4088 ഇന്ത്യക്കാരാണ് എത്തിയത്. 2017 ല്‍ നേരിയ കുറവ് വന്നെങ്കിലും അപേക്ഷ നല്‍കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

187 സ്ത്രീകള്‍ ഉള്‍പ്പെടെ 3656 ഇന്ത്യക്കാര്‍ 2017 ല്‍രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കി. രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും എന്‍.എ.പി.എ അധ്യക്ഷന്‍ സത്നാം സിങ്ങ് ചാഹല്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക