Image

പി.ജെ. ജോസഫ് ന്യൂയോര്‍ക്കില്‍ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2018
പി.ജെ. ജോസഫ് ന്യൂയോര്‍ക്കില്‍ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍  അസിസ്റ്റന്റ് കമ്മീഷണര്‍
ന്യൂയോര്‍ക്ക്: യു.എസിലെ ഏറ്റവും വലിയ കറക്ഷണല്‍ സംവിധാനങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനില്‍ അസിസ്റ്റന്റ് കമ്മീഷണറായി മലയാളിയായ ജോസഫ് പി. ജോസഫ് (പി.ജെ. ജോസഫ്) നിയമിതനായി. മുപ്പതിനായിരത്തിലധികം ജോലിക്കാരും മൂവായിരത്തി ഇരുനൂറ് മില്യന്‍ ബഡ്ജറ്റുമുള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണറായാണ് ജോസഫിന്റെ നിയമനം.

ചങ്ങനാശേരി എസ്.ബി കോളജ്, ഇന്‍ഡോര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് എന്നിവടങ്ങളില്‍ പഠനവും, വേള്‍ഡ് വിഷനില്‍ പ്രൊജക്ട് മാനേജര്‍, ഗാന്ധി സ്മാരകനിധിയില്‍ പ്രൊജക്ട് ഡയറക്ടര്‍, ടാറ്റാ ടീയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷം 1996-ലാണ് ജോസഫ് അമേരിക്കയിലെത്തുന്നത്.

ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനില്‍ പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റര്‍, ഡപ്യൂട്ടി സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജോസഫ്, ന്യൂയോര്‍ക്കിലെ അതീവ സുരക്ഷാ ജയിലായ ബഡ്‌ഫോര്‍ഡ് ഹില്‍സിന്റെ സുപ്രണ്ടായിരിക്കെയാണ് അസിസ്റ്റന്റ് കമ്മീഷണറായി നിയമനം.

ഇരട്ടയാര്‍ പൊട്ടക്കുളം ജോസഫിന്റേയും, റോസമ്മയുടേയും മകനാണ് ജോസഫ്. ഭാര്യ: എരുമേലി നെടുംതകിടിയില്‍ ഷൈനി. മക്കള്‍: ന്യൂയോര്‍ക്കില്‍ വിദ്യാര്‍ത്ഥികളായ ആന്‍വിന്‍, അല്‍ന.
പി.ജെ. ജോസഫ് ന്യൂയോര്‍ക്കില്‍ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍  അസിസ്റ്റന്റ് കമ്മീഷണര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക