Image

ശബരിമലയില്‍ യുവതീപ്രവേശനം താമസിയാതെ നടക്കും: നടി ഷീല

Published on 02 December, 2018
ശബരിമലയില്‍ യുവതീപ്രവേശനം താമസിയാതെ നടക്കും: നടി ഷീല
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം താമസിയാതെ നടക്കുമെന്നു നടി ഷീല പറഞ്ഞു. നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യകാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബ്ലൗസ് ഇടാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. എന്നുവച്ച് നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകും. ചരിത്രത്തിന്‍റെ ഭാഗമാകാന്‍ ഇപ്പോള്‍ ശബരിമലയിലേക്കില്ല ഷീല പറഞ്ഞു.
Join WhatsApp News
KHNA അറിഞ്ഞോ? 2018-12-02 13:15:52

6 days ago -. InSight touched down on Mars at 11:52:59 AM

KHNA ഇ വിവരം അറിഞ്ഞോ?

ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹം മുടക്കി ചൊവ്വയില്‍ ആണ് നാസ ഇ നുഴഞ്ഞു കേറ്റം നടത്തിയത്. സബരിമലയില്‍ സ്ത്രികളെ കയറ്റാന്‍ പാടില്ല എന്ന് വിളിച്ചു കൂവി തെരുവില്‍ ഇറങ്ങിയ KHNA എന്താണ് അമേരിക്കക്ക് എതിരെ ഒന്നും ചെയ്യാത്തത്. കല്യാണം മുടങ്ങി ഹിന്ദു വീടുകളില്‍ ധാസ്യ വേല ചെയ്യുന്ന പെണ്ണുങ്ങള്‍ യുറോപിയന്‍ ടൂറിസ്റ്റു അച്ചായന്മാരുടെ കൂടെ ഒളിച്ചു ഓടി കല്യാണം നടത്തുന്നു എന്നും നാരദന്‍ അറിയുന്നു. ഇതിനെല്ലാം കാരണം നാസ തന്നെ, അതിനാല്‍ ഉടന്‍ നാസ പിക്കറ്റ് ചെയണം.ചൊവ ദോഷം ഉള്ള നമ്മുടെ പെണ്‍കുട്ടികള്‍ നമ്മുടെ വീട്ടില്‍ തന്നെ നില്‍ക്കട്ടെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക