Image

മറക്കുന്ന കുറ്റങ്ങള്‍? (ബി ജോണ്‍ കുന്തറ)

Published on 02 December, 2018
മറക്കുന്ന കുറ്റങ്ങള്‍? (ബി ജോണ്‍ കുന്തറ)
ഒരു ചൊല്ലുണ്ട്, 'കാലം നിന്നെ രക്ഷിക്കും' കേരളജനതയെ പിടിച്ചു കുലിക്കിയ ഏതാനും കുറ്റ കൃത്യങ്ങളും, കുറ്റവാളികള്‍ എന്ന് ആരോപിക്കപ്പെട്ടവരേയും കുറിച്ച് ഒരു തിരിഞ്ഞുനോട്ടം. ഇവിടെസിസ്റ്റര്‍അഭയാ കേസുമുതല്‍ കന്യാസ്ത്രി മാനഭംഗ കുറ്റാരോപണം വരെ.

ഈ കേസുകള്‍, ഇന്നും എങ്ങുമെത്താതെ എവിടേയോ, വീലുകള്‍ പഞ്ചറായി തുരുമ്പിച്ചു, പോലീസ് സ്‌റ്റേഷന്‍ വളപ്പുകളില്‍ കിടക്കുന്ന തോണ്ടി വാഹനങ്ങള്‍ പോലെ ഇവയും ആയിത്തീര്‍ന്നിരിക്കുന്നു?

എല്ലാ കുപ്രസിദ്ധ കുറ്റ കൃത്യങ്ങളിലും ഇന്നത്തെ യുഗത്തില്‍, ആദ്യമേമാധ്യമങ്ങളുടെ കോടതികളില്‍ ഒരു വിചാരണ നടക്കും.അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന രീതിയില്‍ ചര്‍ച്ചകള്‍ മാറും.ഈ വിചാരണയില്‍ കുറ്റവാളി വിജയിച്ചാല്‍ അയാള്‍ രക്ഷപ്പെട്ടു.ഉയര്ന്നണ പദവിയിലുള്ളവരുടെ കെയിസുകളേ മാധ്യമ വിചാരണകള്‍ക്ക് അര്‍ഹതനേടുള്ളൂ.

നമ്മുടെ ഓര്‍മ്മകളില്‍ ഇന്നുമുള്ള ഏതാനും ക്രിമിനല്‍ സംഭവങ്ങള്‍ എന്ന് പ്രസിദ്ധി നേടിയ പ്രവര്ത്തി്കളും അതിലെ നാട്യക്കാരേയും ഒന്നു പരിശോധിക്കാം. ഒന്ന് സിസ്റ്റര്‍ അഭയാ കൊലപാതകം രണ്ട് സരിത സോളാര്‍ മൂന്ന് സിനിമാ ലോകത്തെ നികുതിവെട്ടിപ്പ്, നാല് കര്‍ദിനാള്‍ ഭൂമി തട്ടിപ്പ് അഞ്ച് ദിലീപ്‌നടി സ്ത്രീപീഡനം, ആഡംബര വാഹന നികുതി തട്ടിപ്പ്, ആറ് കുമ്പസാര രഹസ്യം,ഏഴ് ബിഷപ്പ്കന്യാസ്ത്രി പീഡനം.മറ്റൊന്ന് നിരവധി പണക്കാര്‍ നടത്തിയത്.

ഇതില്‍ ഒരെണ്ണം രാഷ്ട്രീയം, രണ്ടെണ്ണം സിനിമാക്കാര്‍ നാലെണ്ണം കത്തോലിക്കാ പള്ളിയുമായി ബന്ധപ്പെട്ടത്.ഇതില്‍ ഒന്നും സാധാരണക്കാര്‍ വരുത്തിവയ്ച്ച വിനകളോ സംഭവങ്ങളോ അല്ല. എല്ലാം ഉയര്‍ന്ന മേഖലകളില്‍ ജീവിക്കുന്നവരും അധികാരപണസ്വാധീനമുള്ളവരും.അവര്‍ക്കെന്തുമാകാമല്ലോ?
പണത്തിനുമേല്‍ പരുന്തുംപറക്കില്ല എന്ന് കെട്ടുകാണുമല്ലോ?എല്ലാം ഒരു ബിസിനസ്സ് ആണല്ലോ മാധ്യമങ്ങള്‍ തൊട്ട് വക്കീല്‍, കുറ്റാന്വേഷകര്‍, നിയമജ്ഞന്ര്‍, അങ്ങനെ പോകുന്നു ഒരു നീണ്ട പട്ടിക. ഓരോ കുറ്റ പ്രവര്‍ത്തികളിലും യഥാര്ത്ഥ മായി പീഡനം സഹിച്ചവരും, ബന്ധുക്കളും കുറേ നാളുകള്‍ പരാതിയുമായി നടക്കും ആരും കേള്‍ക്കുന്നില്ല, എങ്ങുമെത്തുന്നില്ല എന്ന നിലവരുബോള്‍ അവരും മടുക്കും അവര്‍ക്കുമില്ലേ ഒരു ജീവിതം.

എല്ലാം ഒരു ബിസിനസ്സ് ആണല്ലോ, ഇതില്‍ ലാഭം പ്രതീക്ഷിക്കുന്നവര്‍, മാധ്യമങ്ങള്‍ തൊട്ട് വക്കീല്‍, കുറ്റാന്വേഷകര്‍, നിയമജ്ഞന്ര്‍, അങ്ങനെ പോകുന്നു ഒരു നീണ്ട പട്ടിക. ഓരോ കുറ്റ പ്രവര്‍ത്തികളിലും യഥാര്ത്ഥ മായി പീഡനം സഹിച്ചവരും, ബന്ധുക്കളും കുറേ നാളുകള്‍ പരാതിയുമായി നടക്കും ആരും കേള്‍ക്കുന്നില്ല, എങ്ങുമെത്തുന്നില്ല എന്ന നിലവരുബോള്‍ അവരും മടുക്കും അവര്‍ക്കുമില്ലേ ഒരു ജീവിതം?

പണം സ്വാധീനം ഇവരണ്ടും ഇരട്ടയായി പിറന്ന രണ്ടു സന്തതികള്‍. പണമുണ്ടെങ്കില്‍ സ്വാധീനം പുറകേ നടന്നോളും.പണമുള്ളവരെല്ലാം മോശക്കാര്‍ എന്നോ എല്ലാ മതനേതാക്കളും സിനിമാക്കാരും, പോലീസുകാരും, രാഷ്ട്രീയക്കാരും കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരെന്നോ കൂട്ടു നില്‍ക്കുന്നവരെന്നോ ഒന്നും ആരും വ്യാഗ്യാനിക്കരുത്.

ഒരുകാര്യീ,സമ്മതിക്കണം പണവും പ്രതാപവും ഉള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ പലപ്പോഴും വേണ്ട ശിക്ഷ ലഭിക്കാതെ തേഞ്ഞു മാഞ്ഞു പോകുന്നുഎന്നസത്യാവസ്ഥ.കേരളത്തിലെ നീതിന്യായം ഒരു പ്രഹസനമായി മാറിയിരിക്കുന്നു.

മതങ്ങള്‍ക്കും, പലേ സംഘടനകള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇവിടെ പ്രാധാന്യത കുറ്റ കൃത്യങ്ങള്‍ക്കല്ല പിന്നേയോ പൊതു വേദിയിലുള്ള അവരുടെ പ്രതിച്ഛായ അതിനു കോട്ടം വരുവാന്‍ ഇവര്‍ സമ്മതിക്കില്ല അതു സൂക്ഷിക്കുന്നതിന് ഇവര്‍ എന്തു വിലയും നല്‍കും.

പലേ കുറ്റ വാളികളും, ഈ അടുത്ത നാള്‍ സംഭവിച്ച വെള്ള പ്പൊക്കവും ഇന്നു നടമാടുന്ന ശബരിമല ബഹളവും ഇവര്‍ക്കെല്ലാം പ്രതീക്ഷിക്കാതെ കിട്ടിയ മഹാ ഭാഗ്യമായി കരുതുന്നു. പ്രശ്‌നങ്ങള്‍ക്ക് ഒരിടത്തും ഷാമമില്ലല്ലോ.
കുറേയൊക്കൊ ഇതെല്ലാം കേരളത്തില്‍ മാത്രം നടക്കുന്ന സംഭവങ്ങളല്ല. ഇതുപോലുള്ള കുറ്റ കൃത്യങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടക്കുന്നു ഒരേ ഒരു വ്യത്യാസം നിയമ പരിപാലനത്തില്‍ അഴിമതിയുടെ സ്വാധീനം എത്രമാത്രം? പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പഴയവയെ പൊതുജനം മറക്കും ആര്‍ക്കും വിഴുപ്പ് വീണ്ടും അലക്കുന്നതിന് താല്‍പ്പര്യമില്ല, ഇതെല്ലാം കുറ്റവാളികള്‍ക്കറിയാം. സമയമാണ് അവരുടെ രക്ഷ .

Join WhatsApp News
Impeach him 2018-12-02 19:50:06
അമേരിക്കയിലെ പ്രസിഡണ്ടാകാൻ മത്സരിക്കുമ്പോൾ തന്നെ റഷ്യയും പ്രത്യകിച്ച് പൂറ്റിനുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു .  ഒരു ദിവസം ആറു കള്ളം വച്ച് പറയുന്ന ട്രംപിന്റെ കുറ്റ കൃത്യങ്ങൾ മറക്കണം എന്ന് നിങ്ങൾ പറയുന്നതിന്റെ അർഥം ഞങ്ങൾക്ക് മനസിലാകുന്നില്ല .
കുന്തറ ഫാൻ 2018-12-02 20:54:53
ഒരിക്കൽ കള്ളനായിക്കഴിഞ്ഞാൽ പിന്നെ നാട്ടിൽ നടക്കുന്ന മോഷണ കുറ്റം മുഴുവൻ അയാളുടെ തലയിൽ ആയിരിക്കുമെന്ന് പറഞ്ഞപോലെയാണ് പാവം കുന്തറയുടെ കാര്യം. അയാൾ എന്തെഴുതിയാലും കറക്കി തിരിച്ച് ട്രമ്പിന്റെതാക്കി മാറ്റും . അങ്ങേരെ വിട് ചേട്ടന്മാരെ. അദ്ദേഹം മാനസാന്തരപെട്ട് നാൻസി പെലോസിയുടെ കൂടെ കൂടി .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക