Image

സൂറിച്ച് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷിന് അയിത്തം

Published on 02 December, 2018
സൂറിച്ച് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷിന് അയിത്തം


ജനീവ: സൂറിച്ച് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ഭാഷ നിരോധിക്കാനുള്ള നീക്കത്തിനു തുടക്കമായി. ഡയറ്റികോണില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് ഇതു സംബന്ധിച്ച പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിനായുള്ള കാന്പയിനും തുടക്കം കുറിച്ചു.

പെറ്റീഷന്‍ നല്‍കിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൂറിച്ച് യൂണിവേഴ്‌സിറ്റിയില്‍ ജര്‍മന്‍ ഭാഷ മാത്രമായിരിക്കണം അംഗീകൃതമെന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയേ അല്ലെന്നും പെറ്റീഷനില്‍ പറയുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ തന്റെ ഡിസര്‍ട്ടേഷന്‍ പോലും ജര്‍മന്‍ ഭാഷയിലാണ് തയാറാക്കിയിട്ടുള്ളതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

അതേസമയം, ജര്‍മന്‍ ഭാഷയ്‌ക്കൊപ്പം, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളും സ്വിറ്റ്‌സര്‍ലന്‍ഡ് ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളതാണ്. ഇംഗ്ലിഷ് നിരോധനം നടപ്പായാല്‍ ഈ ഭാഷകളെ അതെങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക