Image

ഒരായിരം കേസുകൊടുത്തലും ഒരു ലീഗുകാരനെ വര്‍ഗീയവാദിയാക്കാന്‍ കഴിയില്ല: കെ.എം.ഷാജി

Published on 02 December, 2018
ഒരായിരം കേസുകൊടുത്തലും ഒരു ലീഗുകാരനെ വര്‍ഗീയവാദിയാക്കാന്‍ കഴിയില്ല: കെ.എം.ഷാജി
ദുബൈ: ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും, ഒന്നല്ല ഒരായിരം കേസ് കൊടുത്താലും കോടതി വിധി വന്നാലും മനസില്‍ ലീഗെന്ന ആശയവുമായി നടക്കുന്ന ഒറ്റ ലീഗുകാരനെയും വര്‍ഗീയവാദിയാക്കാന്‍സി.പി.എമ്മിനു കഴിയില്ല എന്ന് കെ.എം. ഷാജി എം.എല്‍.എ.

ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.നിയമസഭയുടെ ഓട് പൊളിച്ചു കയറിയിരിക്കാം എന്ന് വ്യാമോഹിച്ചു, ആ ഓട് പൊളിച്ചു കയറാന്‍ നിന്നവനെ കൂട്ടുപിടിച്ച് സി.പി.എം മുന്‍ വാതിലിലൂടെ നിയമസഭയിലേക്ക് കയറിവന്ന മുസ്ലീം ലീഗ് എം.എല്‍.എയെ ഇല്ലാതാക്കാം എന്ന് വ്യമോഹിക്കണ്ട. ഈ വൃത്തികെട്ട കേസ് എന്റെ ചുമലില്‍ കയറ്റിവെച്ചവരെ തുറന്നു കാണിക്കുന്നത് വരെ എനിക്കും എന്റെ പാര്‍ട്ടിക്കും വിശ്രമമില്ല. നികേഷ് തുടങ്ങിയ ഇടത്ത് നിന്ന് ഞങ്ങള്‍ തുടങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്തി കൊണ്ട് വിശ്വാസത്തെ അളക്കരുത്, ശബരിമല കേവലം ഒരു സ്ത്രീ പുരുഷ പ്രശ്‌നമല്ല, ഭാരതത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ക്കും അതില്‍ വിശ്വസിക്കുന്ന വിശ്വാസികള്‍ക്കും നമ്മുടെ ഭരണഘടന നല്‍കുന്ന സുരക്ഷിതത്വത്തിന് മേലുള്ള കടന്നു കയറ്റമാണ് ശബരിമല വിഷയം. വിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ട് ഭരണ തുടര്‍ച്ചയുണ്ടാക്കാം എന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികരുതുന്നതെങ്കില്‍ അത് അവരുടെ വ്യാമോഹമാണ്.

പ്രവാസികള്‍ എല്ലാവരും പ്രവാസി വോട്ടുകള്‍ രെജിസ്റ്റര്‍ ചെയ്യണം, കിട്ടിയ അവസരം നിങ്ങള്‍ ഉപയോഗപെടുത്തണം. സോഷ്യല്‍ മീഡിയകളില്‍ ഇരുന്നു വിലപിച്ചിട്ടോ, വൈകാരികമായി പ്രതികരിച്ചിട്ടോ കാര്യമില്ല മറിച്ച്‌നാട്ടിലെ ജനാധിപത്യ പ്രക്രിയകളില്‍ പ്രവാസികള്‍ പങ്കാളികളാകണം

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച ചടങ്ങില്‍, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റി സി.ഇ.ഒ ഡോ: ഒമര്‍ അല്‍ മുസന്നവിവിധരംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ലോക ശ്രദ്ധയാകര്‍ശിച്ച ജൈസലിനു ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്, വ്യാപാര വ്യവസായ സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇസ്മായില്‍ ഹംസ (എലൈറ്റ്ഗ്രൂപ്പ്)-ബിസിനസ്സ് പേര്‍സണാലിറ്റി അവാര്‍ഡ്, ജഷീര്‍ പി.കെ. (ബീക്കന്‍ ഇന്‍ഫോടെക്) ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്‌സീ ട്രേഡിംഗ്) തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടും

ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് അര്‍ഹരായ പ്രിന്‍സ് ബി. നായര്‍- മലയാളമനോരമ, നിസാം അഹമ്മദ് -ചന്ദ്രിക,സുമിത്ത് നായര്‍ - എന്‍.ടി.വി, ജസിത സന്‍ജിത്ത് ഏഷ്യാനെറ്റ് റേഡിയോ, ശ്രീജിത്ത് ലാല്‍ - ജയ്ഹിന്ദ് ടി.വി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നല്‍കി

അഹമ്മദ് കുട്ടി ഉണ്ണികുളത്തിനുള്ള ശ്രേഷ്ഠ രചനാ പുരസ്‌കാരം, പ്രശസ്ത ഗായിക വിളയില്‍ ഫസീലക്ക് മാപ്പിളപ്പാട്ട് ശാഖക്ക് നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തി ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, പ്രമുഖപണ്ഡിതനും വാഗ്മിയുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ക്കുള്ള സ്‌നേഹ പുരസ്‌കാരം, യു.എ.ഇ കെ.എം.സി.സി നേതാവ് കെ.എച്ച്.എം അഷ്റഫ്എന്നിവര്‍കുള്ള അവാര്‍ഡുകള്‍ സാലിഹ് അലി അല്‍ മസ്മി ഹെഡ് ഓഫ് സി.ഡി.എ നല്‍കി. 
ഒരായിരം കേസുകൊടുത്തലും ഒരു ലീഗുകാരനെ വര്‍ഗീയവാദിയാക്കാന്‍ കഴിയില്ല: കെ.എം.ഷാജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക