Image

2022 ജി-20 ഉച്ചകോടിക്ക്‌ ഇന്ത്യ വേദിയാകും

Published on 03 December, 2018
2022  ജി-20 ഉച്ചകോടിക്ക്‌ ഇന്ത്യ വേദിയാകും


ബ്യൂണസ്‌ ഏറിസ്‌: ലോകത്തിലെ 20 വന്‍ സാമ്പത്തിക ശക്തകളുടെ പൊതുവേദിയായ ജി-20 യുടെ 2022ലെ ഉച്ചകോടിക്ക്‌ ഇന്ത്യ വേദിയാകും. സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ഇന്ത്യ വേദിയാകുമെന്ന്‌ ജി-20യുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.


നേരത്തെ ഇറ്റലിയിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികമായതിനാല്‍ വേദി നല്‍കാന്‍ ഇറ്റലി തയ്യാറാവുകയായിരുന്നു.

14-ാം ഉച്ചകോടിക്ക്‌ ജപ്പാനും പതിനഞ്ചാമത്തേതിന്‌ സൗദി അറേബ്യയും വേദിയാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക