Image

ജമ്മു കശ്‌മീര്‍ ഇന്ത്യയുടേത്‌, പാക്‌ അധിനിവേശ കശ്‌മീര്‍ പാക്കിസ്ഥാന്റേയും: ഫറൂഖ്‌ അബ്ദുള്ള

Published on 03 December, 2018
ജമ്മു കശ്‌മീര്‍ ഇന്ത്യയുടേത്‌, പാക്‌ അധിനിവേശ കശ്‌മീര്‍ പാക്കിസ്ഥാന്റേയും: ഫറൂഖ്‌ അബ്ദുള്ള


ശ്രീനഗര്‍: കശ്‌മീരിന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാനത്തെ ജനങ്ങളാണ്‌ തീരുമാനമെടുക്കേണ്ടതെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷന്‍ ഫറൂഖ്‌ അബ്ദുള്ള. കശ്‌മീര്‍ ഇന്ത്യക്കും അധിനിവേശ മേഖല പാക്കിസ്ഥാനും സ്വന്തമെന്നും ഫറൂഖ്‌ അബ്ദുള്ള പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം ആരംഭിക്കുന്ന ദിവസം കശ്‌മീര്‍ പ്രശ്‌നം താനേ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

`കശ്‌മീര്രിന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാനത്തെ ജനങ്ങളാണ്‌ തീരുമാനമെടുക്കേണ്ടത്‌. പാക്‌ അധിനിവേശ കശ്‌മീര്‍ പാക്കിസ്ഥാനും ജമ്മു കശ്‌മീര്‍ ഇന്ത്യക്കും അവകാശപ്പെട്ടതാണ്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം സംസ്ഥാനത്തിന്റെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം ആരംഭിക്കുന്ന ദിവസം കാഷ്‌മീര്‍ പ്രശ്‌നം താനേ പരിഹരിക്കപ്പെടും'. അബ്ദുള്ള വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക