കവിത മോഷ്ടാവായി മാറിയതോടെ സോഷ്യല്‍ മീഡിയയിലെ പരിഹാസ കഥാപാത്രമായിരിക്കുകയാണ് ദീപാനിശാന്ത്. സോഷ്യല്‍ മീഡിയയില്‍ നിരവധി സാമൂഹിക വിമര്‍ശനങ്ങള്‍ നടത്തി ആരാധകരെ സൃഷ്ടിച്ച അധ്യാപികയും എഴുത്തുകാരിയുമായിരുന്നു ദീപാ നിശാന്ത്. എന്നാല്‍ കവിതാ മോഷണത്തില്‍ കുടുങ്ങിയതോടെ തന്നെ വളര്‍ത്തിയ സോഷ്യല്‍ മീഡിയ തന്നെ ദീപയെ കല്ലെറിഞ്ഞ് ഓടിക്കുകയാണ്. മുന്‍ ദീപാനിശാന്തിന്റെ പരിഹാസ ശരമേറ്റ ധാരാളം പേര് ഇപ്പോള്‍ മധുരപ്രതികാരവുമായി രംഗത്ത് വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഊര്‍മ്മിള ഉണ്ണിയുടെയും മകള്‍ ഉത്തര ഉണ്ണിയുടെയും പ്രതികരണം.
മുന്‍പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാനചടങ്ങിലേക്ക് ഊര്‍മ്മിള ഉണ്ണിയും ദീപാനിശാന്തും ഒരുമിച്ച് പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ല എന്ന് പറഞ്ഞ് ദീപാനിശാന്ത് അന്ന് പിന്മാറിയിരുന്നു. അന്ന് ഏറെ കൂവിവിളികള്‍ കേള്‍ക്കേണ്ടി വന്നിരുന്നു ഊര്‍മ്മിള ഉണ്ണിക്ക്.
എന്നാല്‍ ഇപ്പോള്‍ മധുരപ്രതികാരവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നിരിക്കുകയാണ് ഊര്‍മ്മിള ഉണ്ണി. ദൈവം കൊടുത്തത് എന്ന തലക്കെട്ടിലാണ് ഊര്‍മ്മിള ഉണ്ണി പോസ്റ്റ് ഇട്ടിരിക്കുന്നത്. കോപ്പിയടിക്കുന്ന ടീച്ചര്‍മാര്‍ക്കൊപ്പം വേദി പങ്കിടരുത് എന്ന് എന്റെ ജാതകത്തില്‍ ഉണ്ടെന്നു തോന്നുന്നു എന്നും ഊര്‍മ്മിള പരിഹാസം എറിയുന്നു.
എന്നാല്‍ എന്റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തോളും എന്ന പോസ്റ്റുമായിട്ടാണ് ഊര്‍മ്മിളയുടെ മകള്‍ ഉത്തര ഉണ്ണി ഫേസ്ബുക്കില്‍ എത്തിയത്. എന്തായാലും ഊര്‍മ്മിളയുടെയും ഉത്തരയുടെയും പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.