Image

ഒബാമയുടെ ആതിഥ്യം സ്വീകരിച്ച കര്‍ഷകന് മോദിയോട് പ്രതിഷേധം

Published on 03 December, 2018
ഒബാമയുടെ ആതിഥ്യം സ്വീകരിച്ച കര്‍ഷകന് മോദിയോട് പ്രതിഷേധം


മുന്‍ യു.എസ് പ്രസിഡന്‍റ് ബാരക്ക് ഒബാമ 2010ല്‍ യു.എസ് പ്രസിഡന്‍റായിരുന്ന സമയത്ത് അദ്ദേഹവുമായി കൂടികാഴ്ച നടത്താന്‍ കേന്ദ്രകൃഷിമന്ത്രാലയം തിരഞ്ഞെടുത്ത കര്‍ഷക പ്രതിനിധികളില്‍ ഒരാളാണ്  നാസിക്കിലെ സഞ്ജയ് സാഥെ എന്ന കര്‍ഷകന്‍. കാര്‍ഷിക മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കര്‍ഷകന്‍ എന്ന നിലയിലായിരുന്നു ഒബാമയുമായി കൂടികാഴ്ചയ്ക്ക് ക്ഷണം. അന്ന് ഏറെ ശ്രദ്ധേയനായി മാറിയിരു്നു സാഥെ. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സാഥെയുടെ ജീവിതം ആകെ മാറിയിരിക്കുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്ന് സാഥെ. 
മാസങ്ങളോളം നീണ്ട അധ്വാനം കൊണ്ട് സാഥെ വിളയിച്ചെടുത്ത ഉള്ളിക്ക് വിപണിയില്‍ സാഥെയ്ക്ക് ലഭിച്ചത് കിലോയ്ക്ക് വെറും ഒരു രൂപ. അവസാനം കണ്ണീരിന്‍റെ ഫലമായി നാല്പത് പൈസ കൂടെ കൂട്ടി ലഭിച്ചു. അങ്ങനെ 750 കിലോ ഉള്ളിക്ക് ലഭിച്ചത് വെറും 1064 രൂപ. ഇന്ത്യന്‍ കര്‍ഷകന്‍റെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും വലിയ പ്രതീകമാണ് സാഥെ. 
എന്തായാലും കര്‍ഷകന്‍റെ അഭിമാനം സാഥെ മുറുകെ പിടിക്കുക തന്നെ ചെയ്തു. തനിക്ക് കിട്ടിയ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് അയച്ചുകൊടുത്ത സാഥെ. വാര്‍ത്തയില്‍ നിറയാനല്ല സാഥെ ഇത് ചെയ്തത്. മറിച്ച് ജീവിതം ദുസ്സഹമാകുന്ന ഇന്ത്യന്‍ കര്‍ഷകന്‍റെ പ്രതിഷേധമായിട്ടാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക