വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ യു.എസ്. നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈബ് അഡ്മിറല്‍ സ്കോട്ട് സ്റ്റിയര്ക്കി ബഹ്റിനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഗള്‍ഫ് ഓഫ് ഏഡന്‍, റെ്ഡ് സീ, അറേബ്യന്‍ സീ തുടങ്ങിയ മേഖലകളില്‍ യു.എസ്. നാവല്‍ ഫോഴ്സസ് കമാണ്ടറായിരുന്ന സ്ക്കോട്ട് നവംബര്‍ 2 ശനിയാഴ്ച നാവി പുറത്തിറക്കിയ പ്തര പ്രസ്താവനയിലാണ് സ്കോട്ടിന്റെ മരണ വിവരം പുറംലോകം അറിഞ്ഞത്.
സ്ക്കോട്ട് നല്ലൊരു നേവി ഉദ്യോഗസ്ഥനും, നല്ലൊരു പിതാവും, എല്ലാവരുടെയും സുഹൃത്തുമായിരുന്നുവെന്നാണ് നേവിയുടെ പ്രസ്താവനയില്‍ പറയുന്നത്.
ചിക്കാഗൊയിലാണ് സ്കോട്ടിന്റെ ജനനം.നോര്‍ട്ടി ഡാം( Norte Dam) യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത സ്കോട്ട് 1982 ലാണ് നാവിയില്‍ പ്രവേശിച്ചത്.
്20,000 യു.എസ്. സെയലേഴ്സ് മറീന്‍, കോസ്റ്റ് ഗാര്‍ഡ്മാന്‍ എന്നിവരുടെ കമാണ്ടറായിരുന്ന സ്കോട്ട്. നാവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസും, ബഹ്റിന് മന്ത്രാലയവും സ്കോട്ടിന്റെ മരണത്തെകുറിച്ചുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.