Image

ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌ത്രീ ബസിടിച്ച്‌ മരിച്ചു

Published on 03 December, 2018
ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌ത്രീ ബസിടിച്ച്‌ മരിച്ചു
കൂത്തുപറമ്പ്‌: ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌ത്രീ സ്വകാര്യ ബസിടിച്ച്‌ മരിച്ചു. മാലൂര്‍ ഇരട്ടേങ്ങലിലെ അക്ഷയ്‌ ഭവനില്‍ ഷൈനി(40)യാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ സദാനന്ദനും ഗുരുതരമായി പരിക്കേറ്റു.

ഇയാളെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന്‌ രാവിലെ എട്ടരമണിയോടെ നിര്‍മ്മലഗിരിക്കടുത്ത്‌ നീറോളിച്ചാലിലാണ്‌ അപകടമുണ്ടായത്‌.
ഇരിട്ടിയില്‍ നിന്നും തലശ്ശേരിയിലേക്ക്‌ പോകുകയായിരുന്ന കെ എല്‍ 58 ആര്‍ 8463 ആഷിക്ക്‌ ബസ്‌ ഇരുവരും യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

ഷൈനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കത്തുപറമ്പ്‌ താലൂക്കാശുപത്രിയിലേക്ക്‌ മാറ്റി. കൈതേരി 12-ാംമൈലിലെ കണ്ട്യന്‍ കുഞ്ഞമ്പു-രാധ ദമ്പതികളുടെ മകളാണ്‌ ഷൈനി. മക്കള്‍: അക്ഷയ, അന്വയ (ഇരുവരും വിദ്യാര്‍ത്ഥികള്‍).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക