Image

മെമ്മറി കാര്‍ഡ്‌ ഒരു രേഖയല്ലെന്ന്‌ സുപ്രീംകോടതി

Published on 03 December, 2018
മെമ്മറി കാര്‍ഡ്‌ ഒരു രേഖയല്ലെന്ന്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്‌ ഒരു രേഖയല്ലെന്ന്‌ നടന്‍ ദിലീപിനോട്‌ സുപ്രീംകോടതി. മാത്രമല്ല ഇത്‌ സെന്‍സിറ്റീവ്‌ വിഷയം കൂടിയാണ്‌. ദൃശ്യങ്ങള്‍ പുറത്ത്‌ വിട്ടാല്‍ അത്‌ സ്വകാര്യതയെ ബാധിക്കും. ഇക്കാര്യം ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്‌ ലഭിക്കാന്‍ അവകാശമുണ്ടെന്ന്‌ ഹരജിക്കാരന്‌ വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌ത്തഗി വാദിച്ചു.

ഇനി മെമ്മറി കാര്‍ഡ്‌ രേഖ ആയി പരിഗണിച്ചാലും അതിന്റെ സെന്‍സിറ്റീവ്‌, സ്വകാര്യ സ്വഭാവം കണക്കിലെടുത്ത്‌ എങ്ങനെ പുറത്തു വിടാനാകുമെന്നും കോടതി ചോദിച്ചു.
താനല്ല നടിയെ അക്രമിച്ചതെന്നും നിരപരാധിയാണെന്നും ദിലീപ്‌ കോടതിയെ ബോധിപ്പിച്ച
കേസില്‍ മെമ്മറി കാര്‍ഡ്‌ എന്ത്‌ തെളിവായാണ്‌ പരിഗണിച്ചതെന്നും ഐ.ടി നിയമപ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിന്‌ പ്രതിക്ക്‌ അവകാശം ഉണ്ടോയെന്നും പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

കേസില്‍ ആര്‍ക്കും നോട്ടീസ്‌ അയക്കാന്‍ തയാറാകാത്ത കോടതി കൂടുതല്‍ വാദത്തിനായി ഈ മാസം 11ലേക്ക്‌ മാറ്റി.


Join WhatsApp News
Tom abraham 2018-12-03 07:39:55

Memory card is not a doc. His own Memory is questionable. One cannot question or cross- examine a card or doc.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക