Image

തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ച് ശ്രീശാന്ത് ആശുപത്രിയില്‍

Published on 03 December, 2018
തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ച് ശ്രീശാന്ത് ആശുപത്രിയില്‍


തല ശക്തമായി ഭിത്തിയില്‍ ഇടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ആശുപത്രിയിലായി. ഒരു സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിക്കിടെയാണ് ശ്രീശാന്ത് ഇത്തരം അപകടം നിറഞ്ഞ പ്രവര്‍ത്തി ചെയ്തത്. കുളിമുറിയുടെ ചുമരിലാണ് തല കൊണ്ട് ഇടിച്ച് ശ്രീ പരിക്ക് വരുത്തി വെച്ചത്. ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. സല്‍മാന്‍ ഖാന്‍ ആങ്കറായിട്ടുള്ള ഷോയിലാണ് ശ്രീശാന്ത് മത്സരാര്‍ഥിയായി പങ്കെടുക്കുന്നത്. ഇതിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയെ ശ്രീശാന്ത് അധിക്ഷേപിച്ചത് അല്പം വിവാദമായിരുന്നു. തുടര്‍ന്ന് ശ്രീയെ സല്‍മാന്‍ ശാസിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ശ്രീ കുളിമുറിയില്‍ കയറി കതകടച്ചു. തുടര്‍ന്നാണ് തല ചുമരില്‍ ഇടിച്ച് സ്വയം പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീ സുഖമായിരിക്കുന്നു എന്ന് ഭാര്യ ഭുവനേശ്വരി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.  
ഇതിനു മുമ്പും ഷോയിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ സല്‍മാന്‍ ശ്രീശാന്തിനെ ശാസിച്ചിട്ടുണ്ട്. മറ്റ് മത്സരാര്‍ഥികളോട് ശ്രീ വളരെ മോശമായി പെരുമാറുന്നു എന്ന കാരണത്താലായിരുന്നു ഇത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക